Sunday, February 23, 2014

എയര്‍വേവിനെ പരിചയപ്പെടാം


രണ്ടു വര്‍ഷം മുമ്പാണ് ഞാന്‍ Rank 1 എന്ന ഡച്ച്‌ ട്രാന്‍സ് ടീമിന്‍റെ Airwave എന്ന ക്ലാസിക്ക് ട്രാക്ക് കേള്‍ക്കുന്നത് . പ്ലേലിസ്റ്റില്‍ നിന്നും യാദൃശ്ചികമായി കേട്ട ആ പാട്ടാണ് എന്നെ ട്രാന്‍സിന്റെ മാസ്മരികലോകത്തേക്ക് പരിചയപ്പെടുത്തിയത് . Rank 1 എന്ന രണ്ടംഗ ബാന്‍ഡിലേക്ക് ആകര്‍ഷിച്ചതും Airwave തന്നെ . അത് കേട്ടതിനിപ്പുറം രണ്ടു വര്‍ഷം തുടര്‍ച്ചയായി എന്‍റെ റിങ്ങ്ടോണ്‍ ATBയുടെ ഒരു എയര്‍വേവ് റീമിക്സ് ആയിരുന്നു . പലരും ആ ഭാഗം എന്‍റെ കയ്യില്‍ നിന്ന് വാങ്ങി റിങ്ങ്ടോണ്‍ ആക്കിയിട്ടുണ്ട് എന്നതും ഇത്തരുണത്തില്‍ അഭിമാനപൂര്‍വം ഓര്‍ക്കുന്നു . എത്ര കേട്ടിട്ടും മടുക്കാന്‍ മടിച്ചു നില്‍ക്കുന്ന ചില അപൂര്‍വം ഗാനങ്ങളിലൊന്നാണെനിക്ക് Airwave . Trancetop1000.com നടത്തിയ മികച്ച ട്രാന്‍സ് ട്രാക്കുകളുടെ വോട്ടെടുപ്പില്‍ ഒന്നാമതെത്തിയത് Airwave ആയിരുന്നു .ഞാന്‍ കേട്ടിട്ടുള്ള ഏറ്റവും മികച്ച ആരോഹണവും ഏറ്റവും മികച്ച അവരോഹണവും Airwave ഇല്‍ ആണ് . 2:20 മുതല്‍ 3:20 വരെയുള്ള ആരോഹണാവരോഹണങ്ങള്‍ . അവരോഹണം വളരെ തന്ത്രപരമായി സ്മൂത്തായി ചെയ്തതാണ് എന്നെ ആകര്‍ഷിച്ചതെങ്കില്‍ , ആരോഹണം പൊടുന്നനെ വന്ന് നമ്മളെ അതിശയിപ്പിക്കുന്നു . ഒരുപക്ഷെ വിചിത്രമായി തോന്നാം , ഇരുട്ടത്ത് ബെഡ്ഡില്‍ കിടക്കെ ചെവിയില്‍ ഇയര്‍ഫോണ്‍ വച്ചു ആ ആരോഹണം ആദ്യമായി കേട്ടപ്പോള്‍ 'എനിക്ക് തോന്നിയത്' ഓര്‍ക്കാപ്പുറത്ത് വെടിക്കെട്ട്‌ നടക്കുന്ന ഒരു പൂരപ്പറമ്പില്‍ അലയുന്ന പോലെയാണ് .

അതുപോലെ തന്നെ അതിലെ മെലഡി എന്‍റെ ഏതു വികാരത്തെയും കൈകാര്യം ചെയ്തു അനായാസമാക്കിത്തരുന്നു . അതായത് , സന്തോഷമാവട്ടെ , ദുഖമാവട്ടെ , ക്രോധമാവട്ടെ ഏതെങ്കിലുമൊരു വികാരത്തിന്‍റെ തള്ളിച്ചയില്‍ മനസ്സില്‍ സമ്മര്‍ദം വരുമ്പോള്‍  എയര്‍വേവിലെ ഐതിഹാസിക ട്യൂണ്‍(2:50 - 3:20) മനസിനെ വരുതിയിലെത്തിക്കുന്നു . മനസിനെ ആര്‍ദ്രമാക്കുന്നതും ശാന്തമാക്കുന്നതും വ്യത്യാസമുണ്ട് . ട്രാന്‍സിലെ എന്‍റെ ഫെവറിട്ടുകള്‍ മനസിനെ ശാന്തതയിലെത്തിക്കുന്നവയാണ് , വെറുതെയങ്ങ് അലിയിച്ചു കളയില്ല .

ട്രാന്‍സില്‍ വരികള്‍ ഉണ്ടാവില്ല , ഉണ്ടെങ്കില്‍ തന്നെ വിരളവും . അത് ഒരു വലിയ മേന്മയാണ് . കാരണം വരികള്‍ക്ക് ക്ലിപ്തത എന്ന പരിമിതിയുണ്ട് . "മാനസ മൈനേ വരൂ .... " എന്ന ഗാനം പരീക്ഷക്ക് തോറ്റിരിക്കുന്നവന് പാടാന്‍ പറ്റിയ ഒരു പാട്ടാണെന്ന് എനിക്ക് തോന്നുന്നില്ല . എന്നാല്‍ ശോക ഭാവത്തിലുള്ള ഒരു നല്ല ട്രാന്‍സ് ട്രാക്ക് (ഉം, ട്രാന്‍സിനും ഭാവമുണ്ട് ) എതവസ്ഥയില്‍ ശോകമായി ഇരിക്കുന്നവനും , എന്തിനു പറയുന്നു സന്തോഷത്തിലുള്ളവനും ആസ്വദിക്കാം . അവിടെ ചിന്തകളെ മാനസമൈനയിലേക്കോ മറ്റോ ഒതുക്കുന്നില്ല . മറിച്ച് , പാട്ടിലെ ഭാവത്തിനെ ചിന്തകളുമായി ബന്ധിപ്പിക്കുകയാണ് . ചില മികച്ച എഴുത്തുകാര്‍ "കണ്ണീര്‍ മഴയത്ത് ഞാനൊരു... " പോലുള്ള അബ്സ്ട്രാക്റ്റ്‌ രചനകളിലൂടെ ഈ പരിമിതിയെ മറികടക്കുന്നു എന്നതും വിസ്മരിക്കുന്നില്ല .

മൂന്ന്‍ വര്‍ഷത്തോളമായി ഞാന്‍ സ്വന്തമായി സംഗീതം നിര്‍മിക്കാനുള്ള ശ്രമം തുടങ്ങിയിട്ട് . വളരെ കുറഞ്ഞ പരിശ്രമം മാത്രമേ ഉള്ളൂവെങ്കിലും ഔപചാരികമായി ഏതെങ്കിലും തരത്തില്‍ സംഗീതം അഭ്യസിച്ചിട്ടില്ലെങ്കിലും , അമച്ച്വറിഷ് നിലവാരത്തിലുള്ള ചില സൃഷ്ടികള്‍ ഇതുവരെ ഉണ്ടായിട്ടുണ്ട് . എന്നാല്‍ ഇപ്പോള്‍ ഞാന്‍ നിര്‍മിച്ച എയര്‍വേവ് റീമിക്സ് വളരെ സന്തോഷം നല്‍കുന്നു എന്ന് പറയാതെ വയ്യ . ഇത്രയും കാലം പരിശ്രമിച്ചത് സഫലമായി എന്നൊരു ഫീല്‍ തരുന്നുണ്ട് പുതിയ സൃഷ്ടി . നല്ലൊരു സ്പീക്കര്‍ സിസ്റ്റത്തിലോ നല്ലൊരു ഇയര്ഫോണിലെങ്കിലുമോ കേട്ടു നോക്കിയിട്ട് നിങ്ങളുടെ അഭിപ്രായങ്ങള്‍ പറയാന്‍ മറക്കരുതേ .


10 comments:

 1. എനിക്കീ സാധനം അത്ര വല്ല്യ ഇഷ്ടമുള്ള സംഗതിയല്ല.. :D
  തമിഴ് ഡപ്പാങ്കുത്ത് പാട്ടിനോളം സുഖം എനിക്കിതൊന്നും തരില്ലാ എന്നത് കൊണ്ടാണ്... അതെ സമയം ട്രാന്‍സ് മോശാണ് എന്നൊരു അഭിപ്രായം എനിക്കില്ല താനും. ;)

  ReplyDelete
  Replies
  1. സത്യസന്ധമായ അഭിപ്രായത്തിന് നന്ദി . ആരും ഓരോന്നും ഇഷ്ടപ്പെട്ടിട്ടല്ലല്ലോ ജനിക്കുന്നത് . അതുകൊണ്ട് ഇഷ്ടപ്പെടാന്‍ ഇനിയും സമയമുണ്ട് സംഗീ :)

   Delete
 2. ട്രാന്‍സ്, ഇലക്ട്രോണിക്ക, ഡബ്ബ് സ്റ്റെപ് തുടങ്ങിയ ത്രസിപ്പിക്കുന്ന ജെനറുകള്‍ ആണ് ജോലിസമയത്ത്‌ സ്ഥിരമായി ഇയര്‍ഫോണ്‍ വെച്ച് കേള്‍ക്കുന്നത്. ഇത്തരം പാട്ടുകള്‍ നമ്മുടെ പ്രൊഡക്ടിവിറ്റിയെ നല്ലരീതിയില്‍ സ്വാധീനിക്കും എന്നുതന്നെ പറയാതെ വയ്യ.

  മാത്രമല്ല, മുന്‍പേ സേവ് ചെയ്ത ഒരു ലിസ്റ്റില്‍ നിന്നും കേള്‍ക്കുന്നതിനേക്കാള്‍ കൂടുതല്‍ ആസ്വാദ്യത നല്‍കുന്നത് ഇതുവരെ കേള്‍ക്കാത്ത പാട്ടുകള്‍ കണ്ടെത്തി കേള്‍ക്കുമ്പോള്‍ ആണ്. സ്ഥിരമായി ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ റേഡിയോ സൈറ്റുകളെ തന്നെ. ex.fm, grooveshark.com, 8tracks.com, MySpace.com (പുത്തന്‍, മികച്ചത്), trancearoundtheword.com (ഇപ്പോള്‍ അപ്ഡേറ്റ് കുറവ്), soundcloud- ഇവയാണ് പ്രധാന ഓണ്‍ലൈന്‍ ഇടങ്ങള്‍. 8tracks.com ന്റെ മൊബൈല്‍ ആപ്പ് എല്ലാ സംഗീതപ്രേമികള്‍ക്കും ഒരു മുതല്‍ക്കൂട്ടാണ്.

  ഇഷ്ടപെട്ട ഒരു ട്രാന്‍സ് പെട്ടെന്ന് ഓര്‍ത്താല്‍ - God Is A Girl by Groove Coverage. എയര്‍വേവ് പുതിയതായി കേള്‍ക്കുന്നതാണ് (സോറി!) കേട്ടുനോക്കട്ടെ!

  ReplyDelete
 3. വളരെ ശരിയാണ് , ഓണ്‍ലൈന്‍ റേഡിയോ പുതിയ പലതും പരിചയപ്പെടാന്‍ സഹായകമാണ് . God is a Girl ഒരു ട്രാന്‍സ് ട്രാക്ക് ആണെന്ന് തോന്നിയില്ല , ഡാന്‍സ് മ്യുസിക്ക് അല്ലെ ? . Talking about AIRWAVE , it instantly made me a trance fan .

  ReplyDelete
 4. ഈ സംഭവത്തെ കുറിച്ച് (എയര് വേവ്) ഒന്നുമറിയില്ല. ഇതിലൂടെ അല്പ്പം അറിഞ്ഞു. നന്ദി ഷിബ് ലി. ഏതായാലും നി൯റെ വ൪ക്ക് കലക്കീട്ട്ണ്ട്. സുഖിപ്പിക്കുകയല്ല. കേള്ക്കാന് സുഖമുണ്ട് ,ഹരവും. സംതിങ് പ്രെഫഷണലി.

  ReplyDelete
 5. എന്തെല്ലാം വേവുകളാണ്!!!!

  ReplyDelete
 6. പാശ്ചാത്യ സംഗീതം ഈ പാവത്തിന് അറിയില്ല.. എങ്കിലും ഇത് കേള്‍ക്കാന്‍ ഒരു സുഖം...സംഗീതം അല്ലെ..അതിനു എന്ത് അതിര്?

  ReplyDelete