Sunday, August 18, 2013

ബാന്ഗ്ലൂരിയന്‍ യാത്രാനുഭവങ്ങള്‍ - 2കഥ ഇതുവരെ


അങ്ങനെ ആനയെയും നോക്കി പോയിട്ട് ഒരു ചേന പോലും കണ്ടില്ല . ഒരു മയില്‍ ഞങ്ങളുടെ തലക്ക് മുകളിലൂടെ പറന്നു പോയി (ഭാഗ്യത്തിന് ബോംബിട്ടില്ല ) . മാനുകളെ കണ്ടു . കാട് ആസ്വദിച്ചു തന്നെയായിരുന്നു യാത്ര . അതിര്‍ത്തിയെത്തിയെപ്പോള്‍ നിന്നും ഇരുന്നും കിടന്നും കര്‍ണാടകത്തിനു ടാറ്റ കാണിച്ചും മലയാളനാട്ടിനെ കെട്ടിപ്പിടിച്ചുമൊക്കെ  കുറച്ചു ഫോട്ടോസുമെടുത്തു . അവസാനം അതിര്‍ത്തി കടന്നു . പിന്നെ കാടും കടന്നു .

ഇനി കുറച്ചു നേരം ഞാന്‍ മ്ലാനവദനന്‍ ആവട്ടെ . എന്താന്നറിയോ ? അന്ന് അതിര്‍ത്തിയില്‍ നിന്ന് എടുത്തതടക്കം ആ ട്രിപ്പില്‍ ഫൈസലിന്‍റെ ക്യാമറയില്‍ എടുത്ത ഒറ്റ ഫോട്ടോയും പിന്നെ എനിക്ക് കാണാനുള്ള ഭാഗ്യം ഉണ്ടായില്ല . ഫൈസലിനോട് ഇത് സ്വന്തം ആധാര്‍ കാര്‍ഡ് പോലെ സൂക്ഷിക്കണം എന്നൊക്കെ ആയിരം വട്ടം പറഞ്ഞിട്ടും ലവന്‍ ആ മെമ്മറി കാര്‍ഡ് കൊണ്ടോയി കളഞ്ഞു . ആധാര്‍ കാര്‍ഡിനു പുല്ല് വില !

ഇനി വയനാടന്‍ ഭംഗിയാണുള്ളത് .  അതും ആസ്വദിച്ചു പറന്നു . പിന്നെ വന്നത് താമരശ്ശേരി ചൊരം( :p ) . അതും പറന്നിറങ്ങി ; ഏതെങ്കിലും ഒരു ഡബ്ല്യു ഡി അവാര്‍ഡ് പ്രതീക്ഷിക്കുന്നു . ആവേശഭരിതമായ ഡ്രൈവിംഗ് . Adrenaline at its best എന്നാണു എനിക്ക് തോന്നിയത് .  അടുത്ത വരവില്‍ പക്ഷെ പതുക്കെയേ വരത്തൊള്ളൂ എന്ന് ഞാനന്ന് തീരുമാനിച്ചിരുന്നു . എന്നിട്ടെന്തു സംഭവിച്ചു ? അത് വഴിയെ പറയാം .

ഈ ചുരമൊക്കെ ഇങ്ങനെ വളഞ്ഞു തിരിഞ്ഞു പോണോ ? നേരയങ്ങു ഇറങ്ങിയാ പോരെ ??? 


ഉച്ച-ഉച്ചേമുക്കാലോടെ കൊയ്ക്കോടെത്തി (കോഴിക്കോട് ലാന്‍ഡ്‌ ചെയ്തെന്നു ) . ഫൈസലിനെ കണ്ണൂരേക്ക്‌ ട്രെയിനില്‍ കയറ്റി വിട്ടു . മീറ്റ്‌ ചെയ്യാമെന്ന് പറഞ്ഞ യുവബ്ലോഗര്‍ സംഗീത് വിനായകനെ വിളിച്ചു . പഹയന്‍ വിളിച്ചിട്ടെടുക്കുന്നില്ല . പുള്ളിയുടെ വക നല്ലൊരു ട്രീറ്റ് ഗുണിച്ചും കൂട്ടിയും ഇരുന്ന ഞാന്‍ പതുക്കെ അത് ഹരിച്ചും കുറച്ചും തുടങ്ങി . അവസാനം വിളിച്ചിട്ട് കിട്ടാതെ ഞാന്‍ കോഴിക്കോട് വിട്ടു . പിന്നെയാണ് സംഗി തിരിച്ചു വിളിക്കുന്നത് . അങ്ങനെ തിരൂര്‍ വഴി നാട്ടിലേക്ക് . വീട്ടിലെത്തുമ്പോള്‍ കൃത്യം എഴുമണി ആവാന്‍ കൃത്യം പതിനെട്ടു മിനിറ്റ് അറുപത്തിമൂന്ന് സെക്കന്ഡ് .

യാത്രയുടെ ബാക്കിപത്രം :- മൊത്തം യാത്ര 480 കിലോമീറ്റെര്‍ .  ആയിരം രൂപയ്ക്കു പെട്രോള്‍ അടിച്ചതില്‍ ഇരുന്നൂറോളം രൂപയുടെ പെട്രോള്‍ ബാക്കി . പന്ത്രണ്ടു മണിക്കൂര്‍ അതിവേഗ യാത്ര . പടക്കം പൊട്ടിയാല്‍ മലയാള സിനിമയിലുപയോഗിക്കുന്ന മേക്ക് അപ്പ് പോലെ കറുത്ത് കരുവാളിച്ച മുഖം ,  ക്ഷീണിച്ചവശമായ ശരീരം , "ഇത് കൊള്ളാം , ഇനീം പോണം " എന്നുരുവിട്ടുകൊണ്ടിരിക്കുന്നൊരു മനസും .

April 2013 : കഷ്ടം തന്നെ ഈ യാത്ര
------------------------------------------------

ഏതോ ഒരു അവധി കഴിഞ്ഞുള്ള ആദ്യത്തെ പ്രവര്‍ത്തിദിവസമാണ് പിറ്റേന്നത്തെ തിങ്കള്‍ . അതുകൊണ്ട് തന്നെ ബസില്‍ തിരക്ക് പ്രതീക്ഷിച്ചിരുന്നു . പ്രൈവറ്റ് ബസും ട്രെയ്നുമൊന്നും ടിക്കറ്റ് കിട്ടാഞ്ഞതിനാല്‍ Ponnani-Blore KSRTC Super Fast നു തന്നെ പോവേണ്ടി വരികയായിരുന്നു . പൊന്നാനി Starting Station ആയിരുന്നതിനാല്‍ ആദ്യം പോയപ്പോള്‍ തന്നെ സീറ്റ് കിട്ടി . അത് ഭാഗ്യമായെന്നു പിന്നീടാണറിഞ്ഞത് . പൊന്നാനി വിടുമ്പോഴേക്കും ബസ് നിറയെ യാത്രക്കാര്‍ . വല്ല കോഴിക്കോടും ഇറങ്ങാനുള്ളവരാവും . ഇവര്‍ക്കൊക്കെ വേറെ ഏതെങ്കിലും ബസില്‍ കയറിയാല്‍ പോരെ , വെറുതെ തിക്കിത്തിരക്കി "ഞങ്ങളുടെ " ബസില്‍ കയറണോ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു . എനിക്ക് കൂടുതല്‍ വിജ്രുംബിക്കാന്‍  അത്ഭുതങ്ങള്‍ വരാനിരുന്നതെ ഉണ്ടായിരുന്നുള്ളൂ .........

(തുടരും ......)

അറിയിപ്പ് :
------------------

വായനക്കാരുടെ ക്ഷേമത്തില്‍ താല്പര്യമുള്ളവന്‍ Ponnആണിക്കാരന്‍ . "മ്ലാനവദനന്‍ " എന്ന് വായിച്ചു നാവുളുക്കിയവരുടെ ചികിത്സാചിലവുകള്‍ ഈ ബ്ലോഗിന്‍റെ ഉത്തരവാദിത്വത്തില്‍ ഏറ്റെടുക്കുന്നു :p .

13 comments:

 1. എന്തായാലും ഇജ്ജാ കാട്ടിലെ ഫോറെസ്റ്റ് മുയ്വ്വാന്‍ കടന്നു നാട്ടിലെത്യേലോ സന്തോഷായി... പീ ഡബ്ല്യു ദീന്റെ അവാര്‍ഡ് വഴിയെ വരും..... കാരണം ജ്ജ് വെറും സുലയ്മാനല്ലാ മോനെ ................. ഞങ്ങള്‍ക്കും വിജ്രുംഭിക്കണം .കാത്തിരിക്കുന്നു കൂടുതല്‍ അത്ഭുതങ്ങള്‍ക്കായ്.......

  ReplyDelete
 2. ഹഹഹ
  താമരശ്ശേരി ചുരം!!

  ReplyDelete
  Replies
  1. ചൊരം എന്നല്ലേ അജിത്തേട്ടാ ? :)

   Delete
 3. വയനാട് വഴി പോയ സ്ഥിധിക്ക് ഗുണ്ടെൽ പേട്ടയിലെ ഉന്മാദകേന്ദ്രത്തിലും ഒന്ന് കയറാമായിരുന്നു
  ചുരം കയറിയ ക്ഷീണം കാണില്ലായിരുന്നു

  ReplyDelete
  Replies
  1. ഉവ്വ് ഉവ്വേ :)

   സന്ദര്‍ശനത്തിനു നന്ദി ഇടശ്ശേരിക്കാരാ .

   Delete
 4. ഈ കടം ഞാന്‍ എന്നെങ്കിലും വീട്ടും.. :)

  ReplyDelete
 5. അപ്പൊ തന്നെ ഒരു അവാർഡ് കിട്ടിയേന്............

  ReplyDelete
  Replies
  1. എപ്പോ കിട്ടിയാലും നമ്മളെടുക്കും

   Delete
 6. കാട്ടില്‍ കുറച്ചുകൂടി എന്തെങ്കിലും പ്രതീക്ഷിച്ചിരുന്നു..

  ReplyDelete
  Replies
  1. ഒരു വായനക്കാരന്‍ എന്തും പ്രതീക്ഷിക്കണം ഷൈജു ഏട്ടാ :D

   Delete