Sunday, July 14, 2013

ബാന്ഗ്ലൂരിയന്‍ യാത്രാനുഭവങ്ങള്‍

ബാന്ഗ്ലൂരിയന്‍ യാത്രാനുഭവങ്ങള്‍ ഇവിടെ കുറിച്ചിടണമെന്നു കുറെയായി കരുതുന്നു . ഓര്‍മകള്‍ എത്രത്തോളം ഫ്രഷ്‌ ആകുന്നുവോ അത്രയും റിയാലിറ്റി അതിനുണ്ടാവും . അത് പഴകുംതോറും ഒരുതരം നൊസ്റ്റി അതിനെ മൂടിത്തുടങ്ങും. എന്നുവച്ചാല്‍ , ഒരു ഓര്‍മയെ പറ്റിയുള്ള ഏറ്റവും വിജ്രുംബിതമായ വികാരം അതിനെ കീഴ്പ്പെടുത്തും . ഉദാഹരിക്കുകയാണെങ്കില്‍ , മാങ്ങയുടെ മധുരവും മഴയുടെ കുളിരും മാത്രം നിറഞ്ഞു നില്‍ക്കും ; മാങ്ങക്കെറിഞ്ഞു പൊട്ടിച്ച ചില്ലും ഉണക്കാനിട്ട ഡ്രസ്സ് മഴയത്ത് നനഞ്ഞു കുതിര്‍ന്നതും നൊസ്റ്റാള്‍ജിക്കല്‍ (ഐ മീന്‍ ഒലിപ്പിക്കല്‍ ) വാല്യു കുറഞ്ഞ ഉരുപ്പടികളായതിനാല്‍ അങ്ങനെയൊന്നും സംഭവിച്ചിട്ടെ ഉണ്ടാവില്ല (അഥവാ അങ്ങനെയുള്ള ഓര്‍മകള്‍ക്ക് ദീര്‍ഘായുസ് കാണില്ല) !!! . ദുരിതവും കഷ്ടപ്പാടും ആയിരുന്നു ഭൂതകാലത്തില്‍ കൂടുതലുമെങ്കില്‍ , ഓര്‍മകളില്‍ ഒരു നല്ല കാര്യവും തനിക്ക് സംഭവിച്ചിട്ടെ ഇല്ലെന്നായിരിക്കും .  കൂടുതലുള്ള വികാരം കുറവുള്ള വികാരത്തെ കീഴ്പ്പെടുത്തും . നാണയത്തിന്റെ ഒരു വശം മാത്രം തിളങ്ങി നില്‍ക്കും . എല്ലാ കാര്യങ്ങളുമെന്നപോലെ ഇതും , പലര്‍ക്കും പല അളവിലാവും . ചിലര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ ഓര്‍മകള്‍ പോലും യാഥാര്‍ത്യബോധത്തോടെയുള്ള അനുഭൂതിയാവണമെന്നില്ല . ചിലര്‍ക്കാവട്ടെ പതിറ്റാണ്ടുകള്‍ കഴിഞ്ഞാലും നാണയത്തിന്റെ ഇരുവശവും മങ്ങാതെ മായാതെ ഓര്‍മകാണും .

സംഭവങ്ങള്‍ ഫ്രെഷ് ആയിരിക്കുമ്പോള്‍ അതിനു എന്ത് കൊണ്ട് യാഥാര്‍ത്യബോധം ഉണ്ടാവുന്നു , പിന്നീട് ഫാന്റസികലര്‍ന്ന നൊസ്റ്റിയാവുന്നതെങ്ങിനെ എന്നതാണ് കവി ഇവിടെ അന്വേഷിക്കാന്‍ ശ്രമിച്ചത് . അതുകൊണ്ട് കൂടുതല്‍ വ്യത്യസ്തമായ അനുഭവങ്ങള്‍ കിട്ടുന്നത് വരെ കാത്തിരിക്കാതെ ഇപ്പൊ ഉള്ളത് വച്ച് ഞാനിതാ ഗുരുവേ ഒരു കാച്ച് കാച്ചുന്നു .  ഇനി , താത്വിക അവലോകനത്തില്‍ നിന്ന് കാര്യത്തിലേക്ക് .


July 2012 : ഒന്നാം ബാന്‍ഗ്ലൂര്‍ യുദ്ധം യാത്ര
-----------------------------------------------------------------------
 ബാന്‍ഗ്ലൂര്‍ പോയി നല്ലൊരു കോളേജ് കണ്ടുപിടിക്കാനുള്ള ഈ യാത്രയില്‍ സാഹസമെന്നു പറയാന്‍ പ്രത്യേകിച്ചൊന്നുമില്ല . പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ഒരു പുതിയ ജീവിതത്തിലേക്കുള്ള കാല്‍വെപ്പ്‌ . ഇങ്ങനെ ഇടക്കിടക്ക് കാല്‍വെക്കാറുള്ളത് കൊണ്ടാണോ എന്നറിയില്ല , എന്‍റെ "പുതിയ ജീവിത" വിജ്രുംബന ഘടകം ഒരു സാധാ വിദ്യാര്‍ഥിയേക്കാള്‍  അല്പം താഴെയായിരുന്നു (അതില്‍ അഭിമാനമോ അപമാനമോ ഇല്ല , ഒരു വസ്തുത നിരീക്ഷിക്കുന്നു എന്ന് മാത്രം ) . ഇന്നുവരെയുള്ള ബാന്‍ഗ്ലൂര്‍ യാത്രകളില്‍ ഉറക്കം വരാതെ ഞാനോര്‍ത്തിരുന്നത് എന്താണോ, അന്നും അത് ഞാനോര്‍ത്തു . എന്നിട്ട് ഉറങ്ങാതെ, ചരിത്രസംഭവമാവുന്ന ആ യാത്രയുടെ ഓരോ നിമിഷവും ആ കൂരാകൂരിരുട്ടില്‍ ഞാന്‍ ഒപ്പിയെടുത്തു ( സുലൈമാനല്ല , പഹയന്‍ ഹനുമാന്‍ തന്നെ ) . കോളേജിലൊക്കെ ചേര്‍ന്ന് അന്ന് തിരിച്ചുവന്നത് വൈകീട്ടത്തെ ആറുമണിയുടെ ബാന്‍ഗ്ലൂര്‍ - കോഴിക്കോട് KSRTC ഇല്‍ . യാത്രാക്ലേശം എന്ന വാക്കിനെ അന്ന് ഞാന്‍ വിശദമായി പരിചയപ്പെട്ടു ; വര്‍ഷങ്ങളായി ഈ വാഹനത്തില്‍ ഇതുപോലെ യാത്രചെയ്യുന്നവരെയും , ആഴ്ചകളോളം അന്തമില്ലാത്ത ബഹറില്‍ യാത്ര ചെയ്ത് ഇന്ത്യയാണെന്ന് കരുതി അമേരിക്ക കണ്ടുപിടിച്ച മണ്ടന്‍ കൊളംബസിനെയും നമിച്ചു . കാടെത്തിയപ്പോള്‍ ഡ്രൈവറുമായി സംസാരിച്ചിരിക്കാന്‍ പോയി , മൃഗങ്ങളെ കാണാന്‍ . നാട്ടിലെ മൃഗങ്ങളെ പോലല്ല, കാട്ടിലെ മൃഗങ്ങള്‍ രാത്രിയാണത്രേ റോഡിലിറങ്ങുക .  ഇരുപത്തൊന്നു ആനകളെയും മുപ്പത്തിരണ്ട് പോത്തുകളെയും അഞ്ചു പുലികളെയും നാല്‍പ്പത്തിയെട്ടു മാനുകളെയും ഞാന്‍ കണ്ടു എന്ന് സത്യസന്ധനായ ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കും എന്ന് എനിക്കറിയാം എന്ന് നിങ്ങള്‍ക്കറിയാം എന്ന് ഞാന്‍ കരുതുന്നത് കൊണ്ട് സത്യം വെളിപ്പെടുത്താം - രണ്ടോ മൂന്നോ ആനയെയും കരടി എന്ന് ഞാന്‍ വിശ്വസിക്കുന്ന ഒരു നിഴല്‍രൂപത്തെയും ആനവണ്ടിയുടെ അരണ്ട വെളിച്ചത്തില്‍ ഞാന്‍ കണ്ടു .

September 2012 : ഒരു ഫുള്‍ ടിക്കെറ്റ് , നോ ഹാഫ് ടിക്കെറ്റ് , ഒരു ബൈക്ക് ടിക്കെറ്റ്
--------------------------------------------------------------------------------------------------
അതെന്നെ , ബൈക്കിനെ ബാന്ഗ്ലൂരേക്ക് കടത്താന്‍ ഒരു ടിക്കെറ്റെടുത്ത കഥ . ബൈക്ക് ബസില്‍ വച്ച് നാടുകടത്തുന്ന ഇടപാട് അറിയാത്തവരാണ് കേരളത്തിലെ 67.92% ആളുകളും എന്നാണു ഞെട്ടിപ്പിക്കുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ . മുസ്ലിംകളെല്ലാം പാക്കിസ്ഥാന്‍ അച്ചാരം പറ്റുന്ന നോണ്‍ ഇന്ത്യന്‍സ് ആണ് എന്നും അതേ റിപ്പോര്‍ട്ടിലുണ്ട് (കൃത്യമായ കണക്കുകള്‍ വച്ച് പറയുമ്പോ നിങ്ങള്‍ വിശ്വസിക്കാതിരിക്കരുത്!!! ) .  എന്തായാലും പ്രസ്തുത 67.92% ആളുകള്‍ അറിയാന്‍ വേണ്ടി വിവരിക്കട്ടെ - ഏസി ലക്ഷ്വറി ബസുകളുടെ അടിയില്‍ വിശാലമായ ഒരു അറയുണ്ട് . അവിടെയാണ് പാര്‍സലുകളും മറ്റും വെക്കുന്നത് . ആ സ്ഥലത്ത് ഒരു ബൈക്ക് സുഖമായി ഇരിക്കും . ബാന്‍ഗ്ലൂര്‍ വരെ ബൈക്ക് ഓടിച്ചു പോവാന്‍ മടിയുള്ളവര്‍ക്ക് ആ സ്ഥലം ഉപകാരപ്പെടുത്താം .  താഴെയുള്ള ചിത്രം കാര്യങ്ങള്‍  കൂടുതല്‍ 'വ്യക്തമാക്കും' :

ഔത്ത് കേറി കുത്തിര്ക്കീന്‍ :p

February 2013 : കാടും മലയും പുഴയും കടന്ന്......
---------------------------------------------------------------------
ആന്ധ്രപ്രദേശ്‌ രെജിസ്ട്രെഷനില്‍ ഹാരിസിന്‍റെ ബൈക്ക് കണ്ടത് മുതല്‍ എന്‍റെ ഫാന്റസി ആയിരുന്നു ബൈക്കില്‍  ഒരു ലോങ്ങ്‌ ട്രിപ്പ്‌ . ഇന്നത് ഒരു അഡിക്ഷന്‍ ആണ് . ഞാന്‍ ആദ്യമായി ബാന്‍ഗ്ലൂര്‍ നിന്ന്  ബൈക്കില്‍ പശ്ചിമഘട്ടം കടന്ന് പൊന്നാനിയിലെത്തിയത് ഫെബ്രുവരി 2013 ഇല്‍ . യുണിവേഴ്സിറ്റി പരീക്ഷ കഴിഞ്ഞാലുള്ള അവധിക്ക് നാട്ടില്‍ ബൈക്കില്ലാതെ പറ്റില്ല . അങ്ങനെ പരീക്ഷ കഴിഞ്ഞപ്പോള്‍ ഞാനും അടുത്ത കൂട്ടുകാരന്‍ ഫൈസല്‍ മുഹമ്മദലിയും കൂടി എന്റെ പള്‍സര്‍ 180 ഇല്‍ പുറപ്പെട്ടു . നന്നായി ഉറങ്ങിയിട്ട് രാവിലെ എഴുന്നേറ്റു പോവാനായിരുന്നു പദ്ധതി . ഞാന്‍ രാത്രി ഒരുമണി മുതല്‍ അഞ്ചുമണി വരെ നന്നായുറങ്ങിയെങ്കിലും യാത്രാക്ഷീണത്തിന്റെ കാര്യം പേടിയുണ്ടായിരുന്നു . രാവിലെ ഏഴു മണിക്ക് ഞങ്ങള്‍ ഇറങ്ങി . മൈസൂര്‍ റോഡിലേക്ക് വച്ചു പിടിച്ചു . മൈസൂര്‍ - ബാന്‍ഗ്ലൂര്‍ ഹൈവേ ഒരൊന്നൊന്നര സംഭവം തന്നെ . പൊളപ്പന്‍ റോഡ്‌ . കിടു റോഡ്‌സൈഡ് . അന്നത്തെ ഉയര്‍ന്ന വേഗത 109 Km/hr .

ഞാനും ബൈക്കും (പശ്ചാത്തലത്തില്‍ ഏതോ ബസിന്‍റെ ടയറും )
ഫൈസലും ഓന്‍റെ  ഒലക്കേമെലെ പോസും

പത്തു-പത്തര ആവുമ്പോള്‍ മൈസൂര്‍ എത്തി ഭക്ഷണം കഴിച്ചു . അവിടെ നിന്ന് ഊട്ടി-കാലിക്കറ്റ് റോഡില്‍ കയറി . മൈസൂര്‍ നിന്ന് വണ്ടിയെടുത്ത ഫൈസലിനു ഒരു KarnatakaRTC ബസുമായി ഞാന്‍ ജീവിതത്തില്‍ മറക്കാത്ത ഒരു Close-Call , എന്നുവച്ചാല്‍ , മുട്ടി മുട്ടീല എന്ന മട്ടിലുള്ള ആ സംഗതി .


വീണ്ടും ഫൈസല്‍ , വിത്തൌട്ട് ഒലക്കേമെലെ പോസ്

ബൈക്കിന്‍റെ പിന്നില്‍ സുഖമായിരിക്കുന്നതിനേക്കാള്‍ നല്ലത് ബൈക്ക് ഓടിക്കുന്നത് തന്നെയാണ് . പിന്നില്‍ വെറുതെ ഇരുന്നാല്‍ നടുവിന്റെ മുല്ലപ്പെരിയാര്‍ പൊട്ടും . ഡ്രൈവ് ചെയ്യുന്ന ആള്‍ക്ക് താരതമ്യേന ക്ഷീണം കുറവായിരിക്കും .  അങ്ങനെ ഞങ്ങള്‍ ഗുണ്ടല്‍പേട്ട് എത്തി . അവിടെയാണല്ലോ ഊട്ടിയിലേക്കും വയനാട്ടിലേക്കും വഴി പിരിയുന്നത് . വയനാടന്‍ കാടുകളിലേക്ക് കടന്നപ്പോള്‍ തോന്നി കാടാകെ ക്ഷീണിച്ചിരിക്കുന്നുവെന്ന് . ഉണങ്ങിക്കരിഞ്ഞു പോയ ഒരു കാടിനെയാണ് ആ ഫെബ്രുവരിയില്‍ ഞാന്‍ കണ്ടത് .

ഇതെന്ത് കാട് ?

കാട്ടില്‍ കയറി കുറച്ചങ്ങു പോയപ്പോള്‍ ഒരു ബൈക്കുകാരന്‍ അപ്പുറത്ത് ആനയുണ്ട് സൂക്ഷിക്കണമെന്ന് പറഞ്ഞു . അത് പ്രതീക്ഷിച്ചു തന്നെയാണല്ലോ വന്നത് . അതൊക്കെയല്ലേ ഇതിന്റെയൊരു മറ്റേത് . പക്ഷെ പേടി തോന്നി . വേണം , ന്നാലോ മാണ്ട . അങ്ങനെയൊരു അവസ്ഥ . പ്രിയ വായനക്കാര്‍ ഇങ്ങനെയുള്ള ചില സന്ദര്‍ഭങ്ങള്‍ താഴെയുള്ള കമെന്റ് ബോക്സില്‍ എഴുതുമല്ലോ ..... ആഗ്രഹവും ഭയവും കലര്‍ന്ന ......... ആ , അതെന്നെ .


( തുടരും ....... തുടരട്ടെ ? )


23 comments:

 1. തുടര്‍ന്നോളൂ
  വായിച്ചോളാം.

  (അല്ലെങ്കിലും ഇതെന്ത് കാട്!!!)

  ReplyDelete
  Replies
  1. കാട് വരാന്‍ കിടക്കുന്നെ ഉള്ളൂ അജിത്തേട്ടാ :)

   Delete
 2. തുടര്‍ന്നോളൂ......
  എന്തായാലും ആന ചവിട്ടിയില്ല എന്ന് മനസ്സിലായി

  ReplyDelete
  Replies
  1. അത് കലക്കി :D

   നന്ദി

   Delete
 3. Replies
  1. എന്നാപ്പിന്നെ തുടരാം .

   Delete
 4. ബാക്കി എന്ന് വരും മഹനേ... ?? കോയിക്കോട്ടങ്ങാടിയില്‍ വെച്ച് ഇന്നെ മീറ്റാന്‍ ശ്രമിച്ചു പാളി പോയത് പൊടിപ്പും തൊങ്ങലും വെച്ച് വെളമ്പാന്‍ നിക്കണ്ട... ponnആണിയുടെ ആണിക്ക് ഞാന്‍ കുത്തും.. :D

  ReplyDelete
  Replies
  1. സംഗീ , ഉള്ളത് പറയട്ടെ . ഞാനാ ഭാഗം വളരെ "വൃത്തിയായി " എഴുതി വച്ചിരുന്നു . എന്താ ചെയ്യേണ്ടത് എന്ന് നോമൊന്നു ആലോചിക്കട്ടെ . :D

   Delete
 5. Replies
  1. നല്ലോണം വിളമ്പാം :)

   Delete
 6. This comment has been removed by the author.

  ReplyDelete
 7. (y) anuvadam thannirikkunnu :) bakki pratheekshikkalolle????

  ReplyDelete
 8. Aliztouch PonnaniJuly 15, 2013 at 11:11 PM

  " ഇരുപത്തൊന്നു ആനകളെയും മുപ്പത്തിരണ്ട് പോത്തുകളെയും അഞ്ചു പുലികളെയും നാല്‍പ്പത്തിയെട്ടു മാനുകളെയും ഞാന്‍ കണ്ടു "

  ഇയ്ക്കരിയാ ഇജ്ജു കണ്ടീണ്ടാവും ... അന്നേ കൊണ്ട് അതിനു കയ്യും ...

  വായിക്കാന്‍ ഒരു രസം ഉണ്ട് ... കൊള്ളാം ... ഭാക്കി ഭാഗം വായിക്കാനായി കാത്തിരിക്കുന്നു .

  ReplyDelete
 9. kalakki...
  Prathyekichu eduthu parayaan thonnunath
  animals inte kanakkukal, 67.92 % aalukalude kanakk (athil njan pedilla enna ahangarathod koodi thanne..) mothathil nalla oru anubhava katha..

  Pinne, pin yathra sugham kittanamenkil kadalaas bike pattoola mone, athinu nammude aa saadhanam thanne venamtta... Innale irangya athinekkalum, noottand paarambaryamulla nammude swontham RE..

  ReplyDelete
 10. anne randu maasayi kaanaanjappo njan vicharichu varunna vazhi puli thinno ennu.

  ReplyDelete
  Replies
  1. പുലികള്‍ പുലികളെ തിന്നാറില്ല :p

   Delete
 11. അല്ല തുടരട്ടെ, ഹല്ല പിന്നെ

  ReplyDelete
 12. ഈ ഫോറസ്റ്റ് മുഴുവന്‍ കാടാണല്ലോ അല്ലേ? തുടര്‍ന്ന് എഴുതുക. കാത്തിരിക്കുന്നു.

  ReplyDelete
 13. ഫൈസലും ഓന്‍റെ ഒലക്കേമെലെ പോസും പിന്നെ നല്ലൊരു പോസ്റ്റും , കൊള്ളാം ട്ടോ ,,,,തുടരെട്ടെ .

  ReplyDelete