Saturday, April 6, 2013

അല്‍ - സ്റ്റീല്‍ അഥവാ ഞാന്‍ ടെര്‍മിനേറ്റര്‍ ആയ കഥ


എന്‍റെ നാലാം ക്ലാസിലെ അവധിക്കാലം ഒരു സംഭവം തന്നെയാണേയ് .അന്നൊക്കെ മീനിന്‍റെ സ്വാഭാവമാണ്‌ട്ടോ - മീനെപ്പോഴും നീന്തിക്കൊണ്ടിരിക്കുവാണല്ലോ .  ഞാനെപ്പോഴും കളിയിലും വായനയിലും ബിസിയാവും . അത് നിര്‍ത്തിയാല്‍ വെള്ളത്തീന്നു ചാടിയ മീനിന്‍റെ പോലെ എനിക്ക് ശ്വാസം മുട്ടും . അന്നെന്റെ സൗന്ദര്യവും ആത്മാവും സ്വത്വവും അനന്തവിഹായസിലെ ആന്തോളനവും എന്ന് വേണ്ട എന്‍റെ എല്ലാമെല്ലാം കളി ആയിരുന്നു - ഫുട്ബാള്‍ ,ക്രിക്കെറ്റ് ,ഗോള്‍ഫ് , ചെസ് ,ഡോമിനോസ് ,കംപ്യുട്ടര്‍  വീഡിയോ ഗേംസ്   ഏത് കളി ആയാലും എനിക്ക് ഡോമിനേറ്റ് ചെയ്യണമെന്ന വാശിയാണ് .മൊസൈക്ക് ഇട്ട വീട്ടിന്‍റെ ഹാളില്‍ ക്രിക്കെറ്റ് ബാളും ഷട്ടില്‍ ബാറ്റും വച്ച്  ഞാന്‍ ആവിഷ്കരിച്ച ഹോക്കിക്ക്  പേറ്റന്റ് ഇതുവരെ ആയിട്ടില്ല . വെയിലെന്നോ മഴയെന്നോ ഇല്ലാത്ത ആ കളിപ്രാന്തിനു സമാസമം കുളിപ്രാന്ത് കൂടി ഉണ്ടായിരുന്നെങ്കില്‍ ഞാനിങ്ങനെ കറുത്ത് പോവില്ലായിരുന്നു . വായനാന്നു പറഞ്ഞാല്‍, വായിച്ചുകൊണ്ടിരിക്കുംബം കൊടുങ്കാറ്റടിച്ചാല്‍ പിറ്റേന്നത്തെ പത്രം വായിച്ചാണ് കാറ്റിന്‍റെ വിവരം ഞാനറിയുകയുള്ളൂ . ഒരു ദിവസം രണ്ടു ബുക്ക് എടുക്കണമെങ്കില്‍ ഇരട്ടി മെമ്പര്‍ഷിപ് എടുക്കണം  , അതോണ്ട് ലൈബ്രറിയില്‍ ഇരട്ടി പൈസ (അഞ്ചോ പത്തോ ) വേണം വാപ്പാ എന്ന് വാപ്പാനെ പറഞ്ഞു മനസിലാക്കാന്‍ ഞാന്‍ പെട്ട പാട് ഇങ്ങക്കൊന്നും മനസിലാവൂല .കാരണം , ദിവസവും പോയി ബുക്കെടുക്കുന്ന ചെക്കന് ഇനിയെന്തിനാണ് രണ്ട് ബുക്ക് ?

ഇത് പശ്ചാത്തല വിവരണം .  പറഞ്ഞു വന്നത് , നാലാം ക്ലാസിലെ അവധിക്കാലം . പരീക്ഷ കഴിഞ്ഞു അവധി ആര്‍മാദിക്കാന്‍ തയ്യാറായി ഞാന്‍ നില്‍ക്കുമ്പോ ഏപ്രില്‍ നാലിന് രാവിലെ ഉമ്മ എനിക്ക് അന്ന് വളരെ ഇഷ്ടമുണ്ടായിരുന്ന "പോള" ആണ് ബ്രേക്ഫാസ്റ്റ് എന്ന് പ്രഖ്യാപിക്കുന്നു . ഞാന്‍ സുബ്ഹിക്കെണീച്ച് മാങ്ങപെറുക്കലും സുലയ്മാനിയും പത്രം വായനയും കഴിഞ്ഞു ബാറ്റും ബോളുമെടുത്തിറങ്ങി . സാമഗ്രികളൊക്കെ എടുത്തു എല്ലാവരേം വിളിച്ചു കളി തുടങ്ങുന്നതൊക്കെ കണ്ടാല്‍ തോന്നും ഇവനാണ് നേതാവെന്നു . പക്ഷെ , ഞാനന്ന് ചെണ്ടയായിരുന്നു . എല്ലാ കൂട്ടത്തിലും ഏതു തൊരപ്പനും ഒന്ന് തോണ്ടിക്കളിക്കാന്‍ ഒരുത്തന്‍ ഉണ്ടാവുമല്ലോ . അതിനെയാണ് ഞാന്‍ ചെണ്ട എന്നുദ്ദേശിച്ചത് . ഞമ്മള് നല്ലത് പറഞ്ഞാലും വെടക്ക് പറഞ്ഞാലും വെര്ണോനും പോണോനും ഒന്ന് കൊട്ടിയിട്ടു പോവും - ചെണ്ട . എന്‍റെ കളിക്കൂട്ടത്തില്‍ ഏറ്റവും ജൂനിയര്‍ ഞാനായിരുന്നത്കൊണ്ടും വ്യത്യസ്തമായ സ്വഭാവരീതി കൊണ്ടും പിന്നെന്താപ്പൊ പറയ ഭാഗ്യം കൊണ്ടും ഞാനായിരുന്നു ചെണ്ട  . അഭിമാനത്തില്‍ തൊട്ടാല്‍ എന്‍റെ കുരു പൊട്ടിക്കാമായിരുന്നു . "ആണാണെങ്കില്‍ ......." എന്ന് പറഞ്ഞു തുടങ്ങുന്ന ഏതു വെല്ലുവിളിയും കുറഞ്ഞ ചിലവില്‍ അന്ന് ഞാനെറ്റെടുക്കും .

അപ്പൊ ഏപ്രില്‍ നാല്. പതിവുപോലെ അന്ന് രാവിലെയും കളിസാമഗ്രികലുമായിറങ്ങി  രാവിലത്തെ കളി കഴിഞ്ഞു വന്നു . "പോളപ്രഖ്യാപനം" കഴിഞ്ഞത് മുതലെന്‍റെ നാവു പോളയെയും കാത്തു മണിയറയിലെ മണവാട്ടിയെപ്പോലങ്ങനെ ഇരിക്കുവാരുന്നു . കളി കഴിഞ്ഞു വന്നു നോക്കുമ്പോള്‍ പോള വേവുന്നെ ഉള്ളൂ . ഞാനാണെങ്കില്‍ വെള്ളത്തിലിട്ട മീനാണല്ലോ .പോള വേവുന്നത് വരെ  അപ്പൊ ഇനി എന്ത് ചെയ്യും ? വീട്ടില്‍ ടീവി ഇല്ല . കമ്പ്യുട്ടറില്‍ ആണെങ്കില്‍ ഇക്കാക്ക കുടിയിരുന്നിരിക്കുന്നു . ഇനി ഇക്ക എങ്ങോട്ടെങ്കിലും ഇറങ്ങിയാലെ കുടിയൊഴിയുകയുള്ളൂ . കുടിയൊഴിപ്പിക്കാന്‍ എന്റെലും ചില മന്ത്രങ്ങളൊക്കെയുണ്ട് . തല്‍ക്കാലം വേണ്ട . പോള വേവുന്നത് വരെയുള്ള സമയം എന്ത് ചെയ്യും ? വെറുതെ ഇരിക്കാന്‍ പറ്റില്ല . ഞാനെന്‍റെ നീല M.T.B(Maarada Thendi Brake-illa എന്നാണത്രേ ഫുള്‍ ഫോം ) സൈക്കിള്‍ എടുത്തു "റൌണ്ട്സിനിറങ്ങി" . ചീറിപ്പാഞ്ഞു വന്നു പറമ്പിന്റെ അറ്റത്തു നിന്ന് പാടവരമ്പ് പോലുള്ള റോഡിലെക്കെത്തി . ഇരുവശത്തും പാടല്ലേ പാടം (കുയ്യല്ലേ കുയ്യ്) . നോക്കുംബതാ വരുന്നു അപ്പുറത്തെ വീട്ടീന്ന് പാല് കൊണ്ടത്തരുന്ന ഷഫീക്ക്  സൈക്കിളില്‍ . സത്യായ്ട്ടും ഓന് റോഡിന്‍റെ(വഴിയുടെ) വലതുവശത്തൂടെ ആണ് സൈക്കിള്‍ ഓട്ടിച്ചിരുന്നത് .  നിയമം മനസാ വാചാ കര്‍മണാ പാലിക്കുന്ന ഞാന്‍ റോഡിന്‍റെ ഇടതുവശത്ത് അങ്ങോട്ടും . മൂപ്പര് നിയമം തെറ്റിച്ചത് ഇഷ്ടായില്ലെങ്കിലും ഞാന്‍ സൈഡ് മാറിക്കൊടുത്തു . നോക്കുമ്പോ മൂപ്പരും സൈഡ് മാറി .ഞാന്‍ വീണ്ടും സൈഡ് മാറി . മൂപ്പരും . നിര്‍ഭാഗ്യമെന്നു പറയട്ടെ , പിന്നെ സൈഡ്മാറിക്കളി തുടരാന്‍ പറ്റിയില്ല - കൂട്ടിയിടിക്കാന്‍ പോയ സൈക്കിള്‍ ഞാന്‍ വെട്ടിച്ചത് നേരെ പാടത്തേക്ക് . ഒരു നിമിഷത്തേക്ക് സ്വര്‍ഗത്തിലെത്തിയോ എന്ന് ഞാന്‍ സംശയിച്ചു . ഇല്ല, പാടത്ത് തന്നെയാണ് . ഇടതു കൈ കുത്തി എണീക്കാന്‍ നോക്കി . ന്ദെ !!! കൈയ്യെവിടെ ? വലതു കൈ കുത്തി എണീച്ചു നോക്കുമ്പോള്‍ ഇടതു കൈ മുട്ടില്‍ തൂങ്ങി കിടപ്പുണ്ട് . ഒടിഞ്ഞിരിക്കുന്നു . സന്തോസായി . വലതു കൈ ആയിരുന്നെങ്കി പോള തിന്നാന്‍ പറ്റില്ലായിരുന്നു . അല്ല മോനേ , ഇങ്ങനെ പാടത്ത് കിടന്നാ മത്യാ ? എണീച്ചു . ഷഫീക്ക് സൈക്കിളും ഉരുട്ടി കൂടെ നടന്നു . എനിക്ക് നീരസം തോന്നി - ഓടിക്കാനറിയാതെ മനുഷ്യനെ തള്ളിയിട്ടു കയ്യൊടിച്ചു ഇപ്പൊ വല്യ രക്ഷകന്‍ വന്നിരിക്കണ് , ഹും !

മണ്ടിപ്പാഞ്ഞു കുടീലെത്ത്യെപ്പോ വീട്ടുകാര്‍ക്കാകെ സര്‍പ്രൈസ് . അങ്ങനെ നേരെ ആശുപത്രിയിലേക്ക് .  സത്യം പറയാലോ , അന്ന് ആശുപത്രിയില്‍ സ്ട്രെച്ചറില്‍ കിടത്തി കൊണ്ടോവുമ്പോള്‍ ആളുകള്‍ എന്തോ വല്യ സംഭവം എന്ന പോലെ നോക്കിക്കൊണ്ടിരുന്നതായിരുന്നു കയ്യൊടിഞ്ഞു തൂങ്ങി അങ്കലാപ്പിലായ എന്‍റെ ഏക ആശ്വാസം - ഹാവൂ ! ഞാനും ഒരു "വല്യ രോഗി" ആയിരിക്കുന്നു (നഊദുബില്ലാഹ്) . അങ്ങനെ സ്കാനിങ്ങും ചെക്കിങ്ങുമെല്ലാം കഴിഞ്ഞപ്പം ഡോക്ടര്‍ പറഞ്ഞു , "സ്റ്റീല്‍ ഇടണം" . അപ്പളും സന്തോസം . ഹായ് , കയ്യിന്‍റെ ഉള്ളീല് സ്ട്ടീലൊക്കെ ഇട്ടു ടെര്‍മിനേറ്റര്‍ മാതിരി , എന്‍റെ പൊന്നെ ! . സ്ട്ടീലിട്ടു രണ്ടു ദിവസം നല്ല വേദനയായിരുന്നു . ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ ഡോക്ടര്‍ പറഞ്ഞു "ഒന്നര മാസം റെസ്റ്റ് വേണം" . പടച്ചതംബുരാനെ !!! ദാ കെടക്കണ് എന്‍റെ സമ്മര്‍ വെക്കേഷന്‍ . പത്തു മാസം കാത്തിരുന്നു പെറ്റ പോലെ പത്തു മാസം സ്കൂളീ പോയി കിട്ടിയ ന്‍റെ വെക്കേഷന്‍ ! സങ്കടം സഹിക്കാന്‍ പറ്റീല . "സാര്‍ , എന്തെങ്കിലും ഡിസ്കൗണ്ട് ? " . "കയ്യനക്കാതെ ഒരു ഭാഗത്ത് കിടന്നു നല്ലോണം റെസ്റ്റ് എടുത്തില്ലെങ്കില്‍ കൂടുതല്‍ കിടക്കേണ്ടി വരും" അത്രേയുള്ളൂ . അങ്ങനെ വീട്ടില്‍ വന്നു ഒന്നര മാസം കിടന്നു . വായനാശീലമെങ്കിലും ഉണ്ടായത് നന്നായി  . അല്ലെങ്കി ഞാന്‍ തുരുംബെടുത്തെനെ . ഒന്നര മാസത്തിനിടക്ക് പല തവണ പറഞ്ഞിരുന്നു , "ഇപ്പൊ ജോയിന്‍റ് ആയെന്നു തോന്നുന്നു , ഇനി അയ്ച്ചാലോ ? " . ആറ്റുനോറ്റൊരു വേനലവധി പാടത്ത് വീണ് പോയി എന്ന് കവി പാടിയിട്ടുണ്ട് .
എന്നാലും ഒരിക്കലും തിന്നാന്‍ പറ്റാത്ത അന്നത്തെ പോളയുടെ രുചി നാവിലുണ്ട് . പതിനൊന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോഴും ...................


കാണാനൊരു ലുക്കില്ല്യാന്നെ ഒള്ളൂ ! ;)76 comments:

 1. കാണാനൊരു ലുക്കൊക്കേണ്ട്ട്ടാ...
  അപ്പോ പാതി ടെര്‍മിനേറ്റര്‍ ആണല്ലേ ആള്!!

  (പോള എന്താന്ന് മനസ്സിലായില്ല)

  ReplyDelete
  Replies
  1. അജി സാർ .. അമേരികൻസിന്റെ ഇഷ്ട ഭക്ഷണമാണ് പോള അഥവാ പാൻ കേക്ക് ,,, പൊന്നാനിക്കാർ പോളയിൽ തേങ്ങാ പാലും പഞ്ചസാരയും ഇട്ട് കസറും .. അമേരിക്കാൻസ് പാൻ കേക്കിൽ മധുരമുള്ള സിരപ്പിട്ടടിക്കും

   Delete
  2. അതൊക്കെ അന്നേ അവര് ഊരിയെടുത്തു , പിശുക്കന്മാര്‍ . എന്നാലും ടെര്‍മിനേറ്റര്‍ ഇരിക്കട്ടെ അല്ലേ . :)

   Delete
  3. അജിത്ത് ഏട്ടാ പോളയെ കുറിച്ച് ഒരക്ഷരം മിണ്ടരുത്!!! നമ്മള്‍ വല്ല പോള പ്രഖ്യാപനവും നടത്തി ബൂലോകം പൂട്ടിക്കും ;)

   Delete
 2. എല്ലാം നല്ലതിനാണ് എന്നാരൊക്കെ പറഞ്ഞിട്ടുണ്ട് , നീയൊരു സ്റ്റീലൻ ആയതും അതുവഴി ഒത്തിരി വായിക്കാൻ സമയം കിട്ടിയതും അതൊക്കെ .. മനസ്സിൽ തറക്കുന്ന വരികളായി ജാഥ വിളിച്ച് എഴുതാൻ കഴിഞ്ഞതുമൊക്കെ ...... എല്ലാം നല്ലതിന് , ഒത്തിരി വായിച്ചാലേ ഇത്തിരി എഴുതാനാവൂ .. പോന്നാനിക്കൊരു മുതൽ കൂട്ടാവും നീയെന്ന് നിന്റെ വരികളിലൂടെ ഞാൻ വായിച്ചറിയുന്നു .. ഭാവുകങ്ങൾ

  ReplyDelete
  Replies
  1. നന്ദി ഫാറൂക്ക് ഭായി . :)

   Delete
 3. കാണാന്‍ അത്യാവശ്യം ലുക്ക്‌ ഒക്കെ ഉണ്ട് പക്ഷെ 11 കൊല്ലത്തിനു ഇപ്പുറവും സ്വഭാവത്തിന് വല്ല്യ മാറ്റം ഒന്നും വന്നിട്ടില്ല(ബെഹിളി) :) ...... പിന്നെ ഒരു സംശയം ആ സ്റ്റീല്‍ ഇപ്പോളും കയ്ക്കകത് തന്നെയുണ്ടോ അതോ തൂക്കി വിറ്റ്‌ പോള അടിച്ചോ...........??? :P

  ReplyDelete
  Replies
  1. :) . അതൊക്കെ ആ പിശുക്കന്മാര്‍ അന്നേ ഊരിയെടുത്തു .

   Delete
 4. ചില ചെറുപ്പകാല "പൊളപ്പത്തരങ്ങൾ " ഓർമ്മിപ്പിച്ചു.
  ആദ്യമായി കാൽ ഉളുക്കി കെട്ടുമായി വന്നപ്പോൾ എനിക്കും തോന്നിയ സന്തോഷം ഇത് തന്നെയായിരുന്നു- അങ്ങിനെ ഞാനുമൊരു രോഗിയായല്ലോ എന്ന്!
  വലിയ മൂപ്പില്ലാത്ത ടെർമിനേറ്ററാണല്ലേ?

  ReplyDelete
  Replies
  1. മൂപ്പെത്തിയാലുള്ള കാര്യമാലോചിച്ചു നാട്ടുകാര്‍ :)

   Delete
 5. ശീര്‍ഷകത്തിന് പറ്റിയ ഒരു സംഭവം, ഹാസ്യപ്രധാനമായി, ലളിതമായി പറഞ്ഞിരിക്കുന്നു. പോള എന്ന് കേട്ടിട്ടില്ല. വാഴപ്പോളഎന്ന് കേട്ടിട്ടുണ്ട്.ബാല്യത്തിലെ ഒരു ആപത്തിനെ ഹാസ്യവത്കരിച്ചപ്പോള്‍ ആ വീഴ്ച്ചയും, ഒടിച്ചിലും ഞാനും പെരുത്ത സന്തോഷത്തോടെയാണ് കണ്ട് നിന്നത്. ( "പോളപ്രഖ്യാപനം" കഴിഞ്ഞത് മുതലെന്‍റെ നാവു പോളയെയും കാത്തു മണിയറയിലെ മണവാട്ടിയെപ്പോലങ്ങനെ ഇരിക്കുവാരുന്നു .)( സന്തോസായി . വലതു കൈ ആയിരുന്നെങ്കി പോള തിന്നാന്‍ പറ്റില്ലായിരുന്നു .) (പത്തു മാസം കാത്തിരുന്നു പെറ്റ പോലെ പത്തു മാസം സ്കൂളീ പോയി കിട്ടിയ ന്‍റെ വെക്കേഷന്‍ !)

  ReplyDelete
  Replies
  1. പോള എന്നാല്‍ ദോശ പോലൊക്കെ തന്നെയുള്ള ഒരു അപ്പമാണ് . ഒരു വശം മിനുസമുള്ളതും , മറുവശത്ത് നിറയെ സുഷിരങ്ങളും . കുഴിഞ്ഞ ഒരു ചട്ടിയിലാണ് ഉണ്ടാക്കുക .

   നന്ദി . തുമ്പി ഇനിയും പാറി വരുക . :)

   Delete
 6. എല്ലാ അവധിക്കും കയ്യൊടിച്ച് കളിക്കുന്ന ഒരു കൂട്ടുകാരൻ എനിക്കുമുണ്ടായിരുന്നു. ആളിപ്പോ ബാസ്കറ്റ്ബോൾ കോച്ചാ..അങ്ങ് ദുഫായിയിൽ... ആശംസകൾ..

  ReplyDelete
  Replies
  1. അപ്പൊ ഞാനെത്ര ഭാഗ്യവാന്‍ . ഒന്നുമില്ലെങ്കിലും ക്ലാസുള്ളപ്പോ കാലൊടിഞ്ഞു ഞാന്‍ ഇതിന്‍റെ കണക്കു തീര്‍ത്തിട്ടുണ്ട് . :)

   Delete
 7. ഇത് വായിച്ചപ്പൊ ചിലതൊക്കെ മനസ്സിലേക്ക് വന്നൂ

  നന്നായി എഴുതി

  ReplyDelete
  Replies
  1. ഏപ്രില്‍ അല്ലേ ? വേനല്‍ക്കാല ലീലകള്‍ ഓര്‍ത്തുപോയി . :)

   Delete
 8. ചെറുപ്പത്തിലെ കളികളുടെ കാര്യം പറഞ്ഞപ്പോഴാണ് പണ്ട് ക്രിക്കറ്റ് കളിക്കുമ്പോള്‍ ഒരു ബോളില്‍ പരമാവധി പത്തു റണ്‍സ് വരെ എടുക്കാം എന്ന് പറഞ്ഞു ചേച്ചിയോടൊപ്പം ക്രിക്കറ്റ്‌ കളിച്ചതൊക്കെ ഓര്‍മ വന്നത്. പത്ത് റണ്‍സ് എന്നതില്‍ നിന്നും മാറ്റം വരുത്തിയത് അടിച്ച ബോള്‍ തിരഞ്ഞെടുത്തു വരുന്നത് വരെ റണ്‍സിനു വേണ്ടി ഓടാം എന്നായിരുന്നു. :p
  മുതിര്‍ന്നവര്‍ വേറെയാരും വീടിനടുത്ത് ഇല്ലാതിരുന്നതിനാല്‍ ആര്‍ക്കും തിരുത്തി തരാനും കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ പത്ത് ബോള്‍ ഉള്ള ഒരോവറില്‍ ഞാന്‍ സെഞ്ച്വറി അടിച്ചു ബാറ്റ് മേല്‍പ്പോട്ടു ഉയര്‍ത്തി കാട്ടിയിട്ടുണ്ട്.... :D :D :D

  ReplyDelete
  Replies
  1. ഹഹഹ , പത്ത് ബോള്‍ ഉള്ള ഒരോവര്‍ .

   Delete
 9. പെരുത്തിഷ്ട്ടായി ... കിടിലൻ അവതരണം ... കിടിലൻ ശൈലി ... അവസാനം ഈ ഫോട്ടോ കൂടെ കണ്ടപ്പോ ഭേഷായി ... ഹ ഹ ഹ കൊട് കൈ

  ReplyDelete
  Replies
  1. ഫോട്ടോയിലാനിതിന്റെ സൂത്രം ;)

   Delete
 10. നന്നായിരിക്കുന്നു ശിബില്‍ നല്ല അവതരണം


  ഈ പോള എന്താണെന്ന് മനസ്സിലായില്ല :)

  ReplyDelete
  Replies
  1. പോള എന്നാല്‍ ദോശ പോലൊക്കെ തന്നെയുള്ള ഒരു അപ്പമാണ് . ഒരു വശം മിനുസമുള്ളതും , മറുവശത്ത് നിറയെ സുഷിരങ്ങളും . കുഴിഞ്ഞ ഒരു ചട്ടിയിലാണ് ഉണ്ടാക്കുക . അന്നൊക്കെ വലിയ ഇഷ്ടമായിരുന്നു . തേങ്ങാപ്പാലും പഞ്ചസാരയും കൂട്ടി പിടിച്ചാല്‍ സ്വയംബനാണ് . :)

   Delete
 11. എന്റെ ചെറുപ്പ കാലത്തേക്ക് നീ കൂട്ടി കൊണ്ട് പോയി...അന്നത്തെ വായനാ ശീലം ഇപ്പോൾ അത്രക്കില്ല....അല്ലെ? ഏതായാലും നിന്നെ കാണാൻ വരുമ്പോ എനിക്ക് 'പോള' തന്നെ കിട്ടണം...

  ReplyDelete
  Replies
  1. വായനാശീലം അല്ല ഭ്രാന്ത് ആയിരുന്നു . ഇപ്പൊ ചെറിയ ശീലം പോലും ഇല്ല. പോളയുടെ കാര്യം നമുക്ക് ശരിയാക്കാം :)

   Delete
 12. ലുക്കില്ലെങ്കിലും സംഗതി രസായി കയ്യോടിഞ്ഞാലും ആളുകള്‍ ശ്രദ്ധിച്ചല്ലോ

  ReplyDelete
  Replies
  1. ലുക്കില്ലെന്നു ഞാന്‍ പറയുന്നത് കേട്ട് ഇങ്ങള് പറയാന്‍ നിക്കണ്ട . ഹല്ല പിന്നെ . :)

   നന്ദി മൂസാക്ക

   Delete
 13. കൈയൊടിഞ്ഞ വേദന പറയുമ്പോഴും വായനക്കാരന് ഒരു പുഞ്ചിരി സമ്മാനിക്കാനാവുന്നുണ്ട്.

  ReplyDelete
 14. കയ്യ് ഒന്ന് ഓടിഞ്ഞങ്കിൽ എന്താ ടെര്‍മിനേറ്റര്‍ ആയില്ലേ???
  അത് പോരെ. നല്ല ബല്യ കാല സ്മരണ

  ReplyDelete
 15. ഹ ഹ... ചിരിച്ചു, ട്ടോ.
  ഓര്‍മ്മക്കുറിപ്പ് രസായി.
  "ആറ്റുനോറ്റൊരു വേനലവധി പാടത്ത് വീണ് പോയി"
  ശരിക്കും അതന്നെ ഉണ്ടായത്, അല്ലെ?

  ReplyDelete
  Replies
  1. അതെന്നെ ഉണ്ടായത് . :)

   Delete
 16. ഒരു ഒന്നൊന്നര ടെര്‍മിനേറ്റര്‍

  കുറിച്ചിട്ട ബാല്യകാല ചിന്തകള്‍ ചിരിയോടെ വായിച്ചു തീര്‍ത്തു.

  നര്‍മ്മം വഴങ്ങുന്നുണ്ട്. ഇനിയും വരട്ടെ ഒരുപാട്

  ReplyDelete
  Replies
  1. നന്ദി വേണുവേട്ടാ :)

   Delete
 17. "പത്തു മാസം കാത്തിരുന്നു പെറ്റ പോലെ പത്തു മാസം സ്കൂളീ പോയി കിട്ടിയ ന്‍റെ വെക്കേഷന്‍ ! "

  നർമ്മമേറിയ നല്ലെഴുത്ത് !

  ReplyDelete
 18. കുറിപ്പ് നന്നായിട്ടോ ...
  നിങ്ങളുടെ പോള ഞങ്ങളുടെ നാട്ടില്‍ മുട്ട പത്തിരിയാണ് . പാന്‍ കേക്കും പോളയും വ്യത്യാസം ഉണ്ടല്ലോ അല്ലെ?

  ReplyDelete
  Replies
  1. മുട്ടപ്പത്തിരി വേറെ . അത് പൊന്നാനിയുടെ ദേശീയ അപ്പമാണ് . :)

   Delete
 19. അമ്മയോട് പറഞ്ഞിട്ട് വേണം പോള ഉണ്ടാക്കിത്തരാന്‍,.... എങ്ങനെയാ ഇപ്പം ഇതുണ്ടാക്കാ?

  ReplyDelete
 20. ശരിയാക്കിത്തരാം . ഒരു കുറിപ്പുണ്ടാക്കട്ടെ . :)

  ReplyDelete
 21. എന്നാലും എന്റെ പഹയാ ... ഇജ്ജ് പൊന്നാണിക്കാരുടെ മാനം കളയരുതായിരുന്നു .. ഒരു സൈക്കിളീന്നു വീണു കൈയ്യോടിച്ചപ്പോഴോ .. ഞാൻ പണ്ട് ഒരു അസാധ്യ ഡ്രൈവിംഗ് നടത്തിയിരുന്നു . ഇത് പോലെ ഇടത്തെക്കോ വലത്തെക്കോ ആണോ വെട്ടിച്ചത്. ലോറി വച്ചുള്ള ഒരു കളി .. കളി പാളി .. ഞങ്ങൾ പാടത്തെക്കും പോയി .. ആ കഥ ബ്ലോഗിലുണ്ട് .. ഇപ്പൊ പിന്നെ ഇങ്ങിനെ എന്തേലും സംഭവിച്ചാൽ അതൊക്കെ ബ്ലോഗിലെഴുതുന്നതാണല്ലോ ഒരു ഇത് . ഏത് .. ഹി ഹി .. ഞാനും അങ്ങിനെ തന്നെ ചെയ്തു ..

  എന്തായാലും അന്റെ എഴുത്ത് നല്ല രസം ണ്ടായിരുന്നു ട്ടോ . നല്ല ഒഴുക്കുണ്ടായിരുന്നു .. ഞാൻ വേഗം ഒഴുക്കിൽ പെട്ട പോലെ വായിച്ചു ., ഈ പോള എന്താന്ന് ഇപ്പോഴും അങ്ങട് മനസിലായിട്ടില്ല . ആ സാധനത്തിന്റെ ഒരു ഫോട്ടോ കൂടി ഇതിൽ ചേർക്കാമായിരുന്നു ..

  എല്ലാ വിധ ആശംസകളും നേരുന്നു .. ഇനീം ഇത് പോലത്തെ ടമാർ പടാർ അനുഭവ കഥകൾ ഉണ്ടെങ്കിൽ എഴുതണം .. അപ്പൊ ശരി . പിന്നെ കാണാം ..

  ReplyDelete
  Replies
  1. ലോറിക്കഥ ഞാന്‍ കണ്ടിരുന്നു . പാടങ്ങള്‍ നിരോധിക്കനമെന്നാണ് എനിക്ക് ഈ അവസരത്തില്‍ ശക്തിയുക്തമായി ആവശ്യപ്പെടാനുള്ളത്. :)

   Delete
 22. കുട്ടിക്കാലത്തെ ഒരു സാധാരണ സംഭവം..... അത് രസകരമായി അവതരിപ്പിച്ചിടത്താണ് താങ്കളുടെ മിടുക്ക്.....

  ReplyDelete
  Replies
  1. നന്ദി പ്രദീപേട്ടാ , :)

   Delete
 23. ന്റെ മഹനേ..... കുശാലായീക്ക്ണ്.... ലൈക്ക്‌ണ്ടേ... ലൈക്ക്‌ ... :)

  ReplyDelete
  Replies
  1. സന്തോസം സന്തോസം . :)

   Delete
 24. ഞമ്മളും സമ്മതിച്ചു ,, ഇങ്ങളൊരു സംഭവം തന്നെ ..... അതൊക്കെ പോട്ടെ ഈ പോള തിന്നാന്‍ എന്താ വഴി ??/ പൊന്നാനിയില്‍ വല്ല കൂട്ടുകാരെയും കിട്ടുമോ എന്ന് നോക്കട്ടെ ...:)

  ReplyDelete
  Replies
  1. സമ്മതിച്ചു പോവും . എന്താലേ ? :)

   Delete
 25. ഓര്‍മകള്‍ക്ക് എന്ത് സുഗന്ധം ആത്മാവിന്‍ നഷ്ട സുഗന്ധം ....... അല്ല ഇപ്പൊ എന്താ പരിപാടി ..:)

  ReplyDelete
  Replies
  1. ഇതൊക്കെ തന്നെ പരിപാടി

   Delete
 26. http://vayalpoovu.blogspot.com/2013/04/blog-post_1.html

  ReplyDelete
  Replies
  1. ലിങ്ക് കച്ചോടം ഈ ബ്ലോഗില്‍ നിരോധിച്ചിരിക്കുന്നു . ;)

   Delete
 27. ഈ പോട്ടത്തില്‍ ഉള്ളത് ആരാ ??

  ReplyDelete
  Replies
  1. സുടുമോന്റെ ഇക്കാക്ക . :p

   Delete
 28. Replies
  1. വായിച്ചു . വളരെ സന്തോഷമുണ്ട് . നന്ദി .

   Delete
 29. ഇരിപ്പിടം ആണ് ഇങ്ങോട്ടുള്ള വഴി തന്നത് .. ഈ വഴി വന്നത് വെറുതെയായില്ല ..ആസ്വദിച്ചു .

  ReplyDelete
  Replies
  1. നന്ദി . വീണ്ടും വരിക . :)

   Delete
 30. വായിച്ചു..രസിച്ചു.. കുട്ടിക്കാലത്തെ വായനയുടെ ഗുണം ഷിബിലിയുടെ പോസ്റ്റുകളിൽ കാണാനുണ്ട്..

  ReplyDelete
  Replies
  1. നന്ദി മനോജേട്ടാ :)

   Delete
 31. രസകരമായി അവതരിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു
  ആശംസകള്‍

  ReplyDelete
 32. MTB യുടെ ഫുള്‍ ഫോം എന്നെഷിച്ചു ഒരു പാട് നടന്നിരുന്നു.അത് മനസ്സിലാക്കി തന്ന സുഹൃത്തേ..നന്ദി..

  ReplyDelete
  Replies
  1. ഇങ്ങനെ പല മഹാസത്യങ്ങളും ഞാനിവിടെ പുറത്തുവിടുന്നുണ്ട് . :p . വീണ്ടും വരിക .

   Delete
 33. പത്തു മാസം കാത്തിരുന്നു പെറ്റ പോലെ പത്തു മാസം സ്കൂളീ പോയി കിട്ടിയ ന്‍റെ വെക്കേഷന്‍ !
  _____________________________________________________________________________---

  പണ്ട് ഫുട്ബാള്‍ കളിക്കുമ്പോള്‍ ഒരു ഇക്ക കാലില്‍ ചവിട്ടി..
  പിന്നെ ഇടത് കാലിന്റെ തള്ള വിരല്‍ നീര് വന്ന് ആകെ ഹലാക്കായി
  എന്റെയൊരു വെക്കേഷന്‍ അങ്ങനെ ഫുട്ബാള്‍ കൊണ്ട് പോയ സംഭവം ഓര്‍മ വന്നു.. ഇത് വായിച്ചപ്പോള്‍.....

  ശിഷ്യന്‍ ഗമണ്ടനാകുന്നുണ്ട് കെട്ടോ...
  ഒടുക്കം ഗുരു കട്ടപ്പൊറത്താകും ന്നാ തോന്നണേ..- ഹിഹി

  ReplyDelete
 34. കൈ ഒടിഞ്ഞാൽ ലാഭം,, കാലൊടിഞ്ഞാൽ അതിലും ലാഭം,,, എല്ലാം ലാഭക്കച്ചവടം.

  ReplyDelete
  Replies
  1. ലാഭത്തിനല്ലേ കച്ചവടം . :)

   Delete
 35. ഇരിപ്പിടമാണിങ്ങോട്ട് വഴിക്കാട്ടിയത്. വന്നില്ലായിരുന്നെങ്കില്‍ അതൊരു നഷ്ടമായേനെ;ഇത്രേം ചിരിക്കാനാവില്ലല്ലൊ.. നല്ല നര്‍മ്മബോധമുള്ള എഴുത്താട്ടൊ

  ReplyDelete
 36. ഇരിപ്പിടം വഴി വരുന്നൂ ....... :)

  വരവ് മോശമായില്ല ; രസിച്ചു വായിച്ചു

  ReplyDelete
 37. Replies
  1. ഹഹ ഞമ്മള് പണ്ടേ സൈബോര്‍ഗ് അല്ലെ :)

   Delete
 38. ചിരിപ്പിച്ചു... :-)

  ReplyDelete