Saturday, January 19, 2013

പ്രവാസീ , എന്താണ് അന്‍റെ കൊയപ്പം ?


അല്ല , എന്താണ് നിങ്ങളുടെ പ്രശ്നം ? നിങ്ങള്‍ കൊല്ലാക്കൊല ചെയ്യപ്പെടുകയാണെന്നു കേട്ടിട്ട് നെഞ്ചകം പൊള്ളി മേപ്പട്ടും കീപ്പട്ടും നിക്കാന്‍ പറ്റണില്ല നിക്ക് . നിങ്ങള്‍ കൊടുത്തയക്കണ റിയാലിന്റെ വൈദ്യുതിയില്‍ ഫെയ്സ്ബുക്കില്‍ കേറുന്ന ഞങ്ങള്‍ പാവം കേരളത്തിലെ പിച്ചക്കാര്‍ക്ക്‌ ഇതൊക്കെ കേട്ടാല്‍ ഒറക്കം നല്ലോണം വര്വോ ?

ഇന്നാലും പടച്ചോന്‍ നിങ്ങളെ മാത്രം പ്രവാസി ആക്കീട്ട് ഞങ്ങളെ മഹാബലിയുടെ സുന്ദര കേരളത്തില്‍ വാഴാന്‍ വിട്ടത് അനീതിയല്ലേ ? ആണോ ? അല്ലേ ? ആണ്  ആണ് .

അല്ലാ , നിങ്ങള്‍ എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് പ്രവാസി ആവാന്‍ നിന്നത് ? "ആരും പ്രവാസി ആയി ജനിക്കുന്നില്ല . ജീവിത സാഹചര്യങ്ങള്‍ അവനെ പ്രവാസി ആക്കുകയാണ്" . ആ പാട്ട് ഇജ്ജ് ഞമ്മളടുത്ത് പാടണ്ട . ചെങ്ങായി , ജീവിത സാഹചര്യങ്ങളില്‍ അവന്‍ പ്രവാസി ആവുകയാണ് എന്ന് പറഞ്ഞോളീ . ഞമ്മക്കൊരു കുഴപ്പവും ഇല്ല  . നിങ്ങള്‍ കുറേ കാലമായല്ലോ പറയുന്നു ഈ പ്രവാസത്തിനു നിര്‍ബന്ധിക്കുന്ന സാഹചര്യം . എങ്ങനെയാണ് ഈ പ്രവാസത്തിനു നിര്‍ബന്ധിതനാവുന്ന സാഹചര്യം (അക്കരെയുള്ള ദിര്‍ഹം മോഹം അല്ലാതെ) എന്ന് ഒന്ന് പറഞ്ഞു തര്വോ ?

പറഞ്ഞു പറഞ്ഞു കുറച്ചങ്ങെത്തിയാല്‍ നിങ്ങള്‍ പറയാന്‍ തുടങ്ങും കേരളത്തിന്‍റെ സാമ്പത്തിക മേഖല നിയന്ത്രിക്കാന്‍ നിങ്ങള്‍ പെടുന്ന പെടാപാട് . അതൊക്കെ ഒള്ളയാണോ മാഷെ? കെട്ട്യോള്‍ടെ കെട്ടുതാലി വിറ്റ് എയര്‍ ഇന്ത്യാന്‍റെ പാട്ടവണ്ടി കേറി കേരളത്തിന് സാമ്പത്തികം ഉണ്ടാക്കാന്‍  മരുഭൂവില്‍ ചെന്നവര്‍ എത്ര ശതമാനം വരും പ്രവാസികളില്‍ ?  സാമ്പത്തിക മേഖല നിയന്ത്രിക്കാനാണോ അറബിയുടെ ആട്ടും തുപ്പും കേട്ടും അല്ലാതെയും നാടും വീടും വിട്ടു പൊരിവെയിലത്ത് കഷ്ടപ്പെടുന്നത് ? ('എല്ലാ പ്രവാസികളും' പൊരിവെയിലത്തും  കൊടും തണുപ്പത്തും കഷ്ടപ്പെട്ട് പണിയെടുത്താണ് ചീര്‍ത്തു വരുന്നതെന്ന് പ്രവാസോപീടിയ ഒന്നാം വാല്യം രണ്ടാം ഖണ്ഡത്തില്‍ പറയുന്നുണ്ട് . പൊരിവെയില് ചേര്‍ക്കാത്ത പ്രവാസം ഫെയ്സ്ബുക്കില്ലാത്ത നെറ്റ് പോലെയാണ് എന്ന് പ്രവാസിമതം. )

എന്‍റെ അറിവില്‍ സാമ്പത്തിക മേഖലക്ക് പുട്ടുണ്ടാക്കാന്‍ ആരും ഗള്‍ഫില്‍ പോയിട്ടില്ല . നാട്ടാരുടെ പൈപ്പ് മാറ്റാന്‍  നാട്ടിലും ആരും ഒരു ചായക്കട പോലും നടത്തുന്നില്ല . എന്നുവച്ച് ചായക്കടക്കാരന്‍ ഹംസക്ക സ്വാര്‍ഥന്‍ ആണെന്നാണോ പറയുന്നത് ? ഒരിക്കലുമല്ല. പ്രവാസി ആവുന്നതും നാട്ടില്‍ മുട്ടില്ലാണ്ട് ജീവിക്കാന്‍ കഷ്ടപ്പെടുന്നതും ഒക്കെ മാന്യമായ ഉപജീവന മാര്‍ഗങ്ങള്‍ ആണ്. അതിനെ അങ്ങനെ കാണുന്നതിനു പകരം സാമ്പത്തിക മേഖലാ ബഡായി ഇറക്കി വെറുതെ മമ്മൂഞ്ഞ് ആവണ്ട നിങ്ങള്‍ . "മലയാള സിനിമക്ക് വേണ്ടി ഒട്ടേറെ ത്യാഗങ്ങള്‍ അനുഭവിച്ച ആ രണ്ടു മഹാനടന്മാര്‍""," എന്ന് പണ്ടെവിടെയോ വായിച്ചപ്പോള്‍ അന്ന് ത്യാഗം എന്ന വാക്ക് എന്‍റെ മനസ്സില്‍ കുത്തിക്കീറി പരിശോധനക്ക് വിധേയമായി . (ഫാന്‍സുകാര്‍ മറുപടി പറയണ്ടാ. ഞാന്‍ മൈന്‍ഡ് ചെയ്യൂല ) .

നിങ്ങള്‍ പറയും നിങ്ങളെ ഇപ്പോള്‍ മലയാളി വിലമതിക്കുന്നില്ല , പരിഗണിക്കുന്നില്ല  എന്നൊക്കെ. ആണോ ? അതൊക്കെ തോന്നലാണ്. ആര്‍ക്കാണിവിടെ പ്രവാസിയെ പുച്ഛം ?  ദിര്‍ഹം ഉണ്ടാക്കുന്ന ചെക്കന്മാര്‍ക്ക് (അതെത്ര കുറഞ്ഞാലും ശരി) നാടന്‍ ചെക്കന്മാരുടെ മേല്‍ വിവാഹക്കമ്പോളത്തില്‍ ഉള്ള മേല്‍കോയ്മ ഇനിയും തകരാത്തത് തന്നെ ഒരുദാഹരണം. അതില്‍ പ്രതിഷേധിച്ചു വികാരനിര്‍ഭരമായ കുറച്ചു പോസ്റ്റുകള്‍ ഇറക്കൂ എന്നാണു നാടന്‍ ചൊപ്പന്മാ......... ഛെ ! ചെക്കന്മാരോട് അനിയനെന്ന നിലയില്‍ എനിക്ക് പറയാനുള്ളത്. നമ്മുടെ നാട് കാണാന്‍ വരുന്ന , നമ്മുടെ സംസ്കാരത്തോട്‌ അല്പം ബഹുമാനമുള്ള സായിപ്പന്മാരോട് ഉണ്ട് മലയാളിക്ക് പുച്ഛം. ബിയ്യം കായല് കാണിച്ചു ഗംഗാ നദി എന്ന് പറഞ്ഞേക്കാം ചിലപ്പോ അവരോടു . അത്രക്കും പുച്ഛം നാടും വീടും വിട്ടു ഉന്നതമായ ബുദ്ധിയും ശരീരവും അന്യനാട്ടില്‍ ചിലവഴിച്ചു സ്വന്തം ഗജനാവ് നിറക്കുന്ന വല്യ കോര്പരെറ്റ് പ്രവാസികളോട് ഇല്ല.

പ്രവാസം എന്ന് പറഞ്ഞാല്‍ പ്രവാസം തന്ന്യാ. അന്യദേശത്ത് വസിക്കുന്നവനാണ് പ്രവാസി . കുടിയേറുന്നത് പോലെ അല്ല. പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവരില്‍ ഒരു അന്യതാ ബോധം ഉണ്ടാവില്ല. അവര്‍ ഇങ്ങോട്ട് പറിച്ചു നട്ടവരാണ് . അവര്‍ ഇനി ഇവിടത്ത്കാരാണ് . എന്നാല്‍ പ്രവാസി എപ്പോഴും മലപ്പുറം സ്വദേശി ആയ ഒരു ഖത്തര്‍ പ്രവാസിയോ കൊല്ലം സ്വദേശി ആയ സൗദി പ്രവാസിയോ ആണ് . പൊന്നാനിക്കാരന്‍ ആയ അമേരിക്കന്‍ പ്രവാസി ; അങ്ങനെയും പറയാം. ഈ പ്രവാസികള്‍ എല്ലാം തന്‍റെ സ്വത്വമലയുന്ന നാടിനെ കുറിച്ചുള്ള ഓര്‍മയിലാണ് ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നത് . നാടിനോട് ചേരാന്‍ ഉള്ളം തുടിക്കുകയാണ് . ആ തുടിപ്പ് ഈ വിരഹം അറിയാത്തവര്‍ക്ക് മനസിലായിക്കൊള്ളണമെന്നില്ല. എന്‍റെ ഒരു അടുത്ത ബന്ധു പ്രവാസി ഇന്നേവരെ എന്‍റെ വീട്ടിന്‍റെ സിട്ടൌട്ടിലെ പ്രകൃതിഭംഗി ആസ്വദിച്ചു കഴിഞ്ഞിട്ടില്ല. എനിക്കാണേല്‍ ഇക്കണ്ട കാലം വരെയും അവിടെ ഒരു ഭംഗിയും തോന്നിയിട്ടുമില്ല . ഈ ഗൃഹാതുരത നാടിനെ സ്നേഹിക്കുന്ന എല്ലാ പ്രവാസിക്കും സ്വാഭാവികമായും ഉണ്ടാവേണ്ടത് തന്നെ. അതുപോലെ , സ്നേഹിക്കുന്നവരോടുള്ള വേര്‍പാടും . ഇതിലെല്ലാം ഭീകരമാണ് നഗരജീവിതത്തിലെ യാന്ത്രികത .

ഇതെല്ലാം സമ്മാനിക്കുന്ന മാനസിക അരക്ഷിതാവസ്ഥ ആണ് ഇരുപത്തിനാല് മണിക്കൂറും ഫെയ്സ്ബുക്കില്‍ ഇരിക്കുന്ന പ്രവാസികളെ പോലും രോദനങ്ങളുടെ സുനാമി തീര്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്. ജോലിസ്ഥലത്ത് പ്രശ്നം , താമസിക്കുന്ന റൂമില്‍ വെള്ളമില്ല , വരുന്ന ബീമാനത്തില്‍ പ്രശ്നം , അന്‍റെ പത്രാസ് കണ്ടു വെള്ളമൊലിപ്പിച്ചു പൌണ്ടരിട്ടൊരു അന്‍റെ മോന്തമ്മേ നോക്കാതെ  പോക്കെറ്റിലേക്ക് നോക്കുന്ന എച്ചി നാട്ടുകാരും പ്രശ്നം . പ്രശ്നോട് പ്രശ്ന് !!! എന്നാ പിന്നെ ഇങ്ങട്ട് പോരെ ചെങ്ങായീ    എന്ന് പറഞ്ഞാല്‍ ജീവിതം എന്നെ പ്രവാസി ആക്കുന്നതാണ് എന്ന പാട്ട് പിന്നേം ഒന്നുടെ ശ്രുതി കൂട്ടി പാടും .

മലയാളി എന്ന നിലയില്‍ നമ്മുടെ ദുരഭിമാനം ചെയ്യാന്‍ അനുവദിക്കാത്ത  തൊഴിലില്ലായ്മയെ ഈ മലയാളനാട്ടിലുള്ളൂ . പിന്നെ , നീ ഓരിയിടുന്ന തൊഴിലിടങ്ങളിലെ പ്രതിസന്ധികള്‍ ഉണ്ടല്ലോ , അതൊക്കെ ഇവിടെയും ആവശ്യത്തിനും അനാവശ്യത്തിനും ഉണ്ട്. പ്രതിസന്ധി ഉള്ള ഇവിടത്തെ തൊഴിലുകളെ നീ തഴഞ്ഞതാണ് നിനക്ക് അത് അറിയാത്തത്. നമ്മളെല്ലാം ആട്ടുകയും തുപ്പുകയും വെറുക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ ചുവപ്പ്നാടയിലും അവര്‍ക്ക് അവരുടേതായ പ്രശ്നങ്ങള്‍ ഉണ്ട് , മാനസികമായതും മറ്റും . തീര്‍ച്ചയായും പ്രതികരിക്കുകയും വേണം . എന്നാല്‍  , പ്രവാസിയുടെ തേങ്ങല്‍ കുറച്ചു കടുപ്പം തന്നെ . മുകളില്‍ പറഞ്ഞതും പറയാത്തതുമായ അനേകം മാനസിക സമ്മര്‍ദങ്ങള്‍ ആവാം അതിനു കാരണം .

ഈ രോദന ഉടായിപ്പില്‍ പ്രവാസിക്ക് മാച്ച് ഒത്ത ചരക്ക് ആണ് എഞ്ചിനീയറിംഗ് വിദ്യാര്‍ഥി രോദനം . രണ്ടു പേജ് എഴുതിയാ രണ്ടു മാര്‍ക്ക് തരുള്ളൂ , വര്‍ക്ക്ഷോപ്പ് ലാബില്‍  കയറിയാല്‍ നരകയാതനയാണ് തുടങ്ങി അവര്‍ക്കും ഉണ്ട് രോദനങ്ങളുടെ ഒരു നീണ്ട നിര.

ഈ രണ്ടു ടീമിനോടും എനിക്ക് പറയാനുള്ളത് , വെയ്ക്കൂലെങ്കി ഈ പരിപാടിക്ക് നിക്കണാ മക്കളേ? എന്നാണു .  ജന്മം കൊണ്ടോ വിധി കൊണ്ടോ ആരും പ്രവാസി ആവുന്നില്ല . തീരുമാനം കൊണ്ട് തന്നെയാണ് . ഇനി , അതല്ല തന്നിഷ്ടപ്രകാരം അല്ലാതെ നിര്‍ബന്ധിതമായി തൊഴിലെടുക്കേണ്ടി വരുന്നവര്‍ ഉണ്ടെങ്കില്‍ അത് നിയമലംഘനവും അവകാശനിഷേധവുമാണ് . അവരെ "മോചിപ്പിക്കെണ്ടതുണ്ട്" . അന്തസ്സായി ആണത്തത്തോടെ ചങ്കുറപ്പോടെ ഞാനെന്‍റെ ജീവിതം കരുപ്പിടിപ്പിക്കുന്നു എന്ന ആത്മവിശ്വാസത്തിന് പകരം മരുഭൂവിലെ ചൂടും കേരവൃക്ഷനാട്ടിലെ നാടും കാടും മലയും പുഴയും തോടും(റോഡും) താരതമ്യം ചെയ്തു നെടുവീര്‍പ്പിന്റെ അസുഖം പിടിപെട്ടവര്‍ തങ്ങളുടെ ജീവിതം നശിപ്പിക്കുകയാണ്.

പ്രവാസികള്‍ രാഷ്ട്രീയമായി തഴയപ്പെടുന്നു എന്നത് വേറൊരു വിഷയമാണ് . അത് ഒരുമിച്ചു നിന്ന് പരിഹാരം കാണുകയാണ് വേണ്ടത് .  എയര്‍ ഇന്ത്യ വിഷയം ഒരു പ്രവാസി വിഷയം ആയി എനിക്ക് തോന്നുന്നില്ല . അതില്‍ ഇത്ര "പ്രവാസി വൈകാരികത" കലര്‍ത്തെണ്ട കാര്യമില്ല . കാരണം , എയര്‍ ഇന്ത്യക്ക് അതിന്‍റെ യാത്രക്കാരോടെ ശത്രുത ഉള്ളൂ . പ്രവാസികളോടല്ല . വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്ന് പറഞ്ഞപോലെ, മുഖ്യമന്തിരി യാത്ര ചെയ്താലും തിരുവനന്തപുരത്ത് ഇറങ്ങാനുള്ള കൊച്ചി ഫ്ലൈറ്റ് വഴിയില്‍ തങ്ങില്ല . എയര്‍ ഇന്ത്യ എന്ന വിമാനക്കമ്പനിയുടെ കുത്തഴിഞ്ഞ സംവിധാനം ആണ് ശരിയാവേണ്ടത്. സ്വകാര്യവല്‍ക്കരണമോ ചക്കയോ മാങ്ങയോ എന്താന്നു വച്ചാല്‍ ചെയ്തു നന്നാക്കാന്‍ നോക്കണം .

പറഞ്ഞുവരുന്നത് , വെറുതെ കിടന്നു നിലവിളിക്കാതെ ഒരുമിച്ചു നിന്ന് നേടാനുള്ള അവകാശങ്ങള്‍ നേടുക . അനാവശ്യ ജാഡ ഒന്നിനും ഉപകാരപ്പെടില്ല എന്നോര്‍ക്കുക. താന്‍ ഏറ്റെടുത്ത ചലെന്ജ് ആണത്തത്തോടെ അഭിമുഖീകരിക്കുക . ഇനി അയ്നുള്ള കപ്പാസിറ്റി ഇല്ലെങ്കി ഇങ്ങോട്ട് പോരെ ; ഇവിടെ കുറെ ഇന്ജിനീരന്‍മാര്‍ തെക്കുവടക്ക് നടക്കുന്നു , ആല്‍ബം പിടിക്കുന്നു . അവരുടെ കൂടെ കൂടാം . അല്ലെങ്കി ഇവിടെ വന്നു വല്ല പലചരക്ക് കട നടത്തിയോ ടാസ്കി ഓടിച്ചോ കെട്ട്യോളും കുട്ട്യോളുമായി അന്തസ്സായി സുഖായി ജീവിച്ചു , അക്കരെയിരുന്നു മോങ്ങുന്ന "പെണ്‍കുട്ടികള്‍ക്ക്" കാണിച്ചുകൊടുക്ക് . അവര്‍ക്ക് അങ്ങാടിയില്‍ ആനപ്പുറത്ത് പോവേം വേണം , ആരുമൊട്ടു കാണാനും പാടൂല്ല !!!
വാലുംകണ്ടം
:- നിങ്ങളുടെ അഭിപ്രായം കമെന്‍റ് ആയി മാറുന്നതിനു മുമ്പ് ഒരു കാര്യം കൂടി അറിയിക്കാന്‍ ആഗ്രഹിക്കുന്നു . പ്രവാസികളോടുള്ള  എന്‍റെ മനോഭാവം  - സഹതാപത്തിണോ ആരാധനക്കോ പകരം , ബഹുമാനം . കാരണം , അവര്‍ പല വെല്ലുവിളികളും ഏറ്റെടുത്തവരാണ്. അവരുടെ കണ്ണീര്‍പുഴ അല്ല എനിക്ക് കാണേണ്ടത് . ചങ്കൂറ്റത്തിന്‍റെയും നിശ്ചയധാര്‍ട്യത്തിന്‍റെയും ഉത്തമോദാഹരണങ്ങള്‍ ആവണം അവര്‍ . (ഞമ്മള് പ്രവാസികളെ ഒരു തെറ്റ് ഉധേഷിചിട്ടില്ല . കഴുത കാമം കരഞ്ഞു തീര്‍ക്കുന്ന പോലെ ചില മേത്തരം പ്രവാസികള്‍ കണ്ണീരൊഴുക്കി അഭ്യാസം കളിക്കാരുണ്ട് . അത് മാത്രമാണ് ഞാന്‍ അന്നും ഇന്നും ഉധേഷിചിട്ടുള്ളത്.)

38 comments:

 1. ഞാൻ അടക്കമുള്ള പ്രവാസികൾ മുക്കാൽ ഭാഗംവും പട്ടിണിമാറ്റാൻ ഒന്നുമല്ല ഗെൾഫിൽ കേറിയത് എന്നതാണ് സത്യം, അവർ മറ്റുള്ളവനെക്കാളും മുകളിൽ പണം വേണം, അവന്റെ വീടിനെക്കാളും വലിയ വീട് വേണം എന്നൊക്കെ കരുതി തന്നെയാ, പക്ഷെ അതിൽ പട്ടിണി മാറ്റാനും സ്വന്തം കുട്ടിയെ കെട്ടിച്ച് വിടാനും വന്നവരും ഉണ്ട് അവർ ആകെ 25 % മാത്രമേ ഒള്ളൂ ,
  പിന്നെ ഈ പ്രവാസികൾ എന്താണ് നാട്ടിൽ ചെയ്യുന്നത് അവർ അവുടെ വലിയ വീടുകൾ മോടി പിടിപ്പികുന്നു, അവർ തോട്ടങ്ങൾ വാങ്ങുന്നു, അതൊന്നും സമൂഹത്തിനോ നാടിനോ കുണം ചെയ്യുന്നില്ല,..............

  പ്രാവാസികൾ ഇല്ലെങ്കിലും ഇന്ത്യ ഇങ്ങനെ ഒക്കെ തന്നെ പോക്കും.............

  ആശംസകൾ

  ReplyDelete
 2. ഒരു ജാതി ജാഡ വര്‍ത്തമാനം കേള്‍ക്കാന്‍ നല്ല സുഖമാ!!!

  ReplyDelete
 3. പണ്ടൊരാൾ തന്റെ ജീവിതത്തിലെ കഷ്ടപ്പാടുകളും പ്രയാസങ്ങളുമോർത്ത് പള്ളിയിലിരുന്ന് കുറേ വിഷമിച്ചു കരഞ്ഞു പ്രാർത്ഥിച്ചു. തിരിച്ചിറങ്ങുമ്പോൾ മരിച്ചുപോയ സുഹൃത്തിന്റെ ആത്മാവ് വന്ന് പറഞ്ഞത്രേ, ആരു പറഞ്ഞു ഇത്ര കഷ്ടപ്പെട്ട് ജീവിക്കാൻ, ആ പള്ളിക്കുളത്തിലേക്ക് ചാടിക്കോ പത്ത് മിനിട്ടിനകം പരലോകത്തെത്താം, പിന്നെ ഒരു കഷ്ടപ്പാടുമില്ലെന്ന്.

  ജീവിതം തന്നെ ഒരു വെല്ലുവിളിയാണ്. ചുറ്റുപാടുകളോട് വെല്ലുവിളിച്ച് ജീവിക്കുന്ന ഒരു പ്രക്രിയ.
  പ്രവാസവും അങ്ങിനെ തന്നെ. സാമ്പത്തിക മേഖലയിലെ പ്രവാസപങ്കാളിത്തം പ്രവാസത്തിന്റെ ഒരു ഉപോത്പ്പന്നം മാത്രമാണ്. പ്രമുഖ വ്യവസായികളായ ബിർളക്കും റിലയൻസിനുമൊക്കെ അവർ രാജ്യത്തിന്റെ പുരോഗതിയിൽ നൽകുന്ന സംഭാവനകൾ പരിഗണിച്ചാണ് പലപ്പോഴും സർക്കാറുകൾ വൻ തുക വായ്പ്പകളും രാജ്യത്തിന്റെ തന്ത്രപ്രധാനമായ മേഖലകളിൽ പങ്കാളിത്തവുമൊക്കെ നൽകുന്നത്. അതുപോലെ പ്രവാസികളെ അവർ അർഹിക്കുന്ന തലത്തിൽ പരിഗണിക്കമെന്നുള്ളത് നീതിയുക്തമായ ഒരാവശ്യം മാത്രമാണ്. അല്ലാതെ അതിനെ ഒരു മോങ്ങലായി കണ്ട് അവമതിക്കുന്നത് ഭൂഷണമല്ല. രാജ്യത്തിന്റെ പുരോഗതി ലക്ഷ്യമിട്ടല്ല ഒരു പ്രവാസിയും കടൽ കടക്കുന്നത്. "നിങ്ങൾ ഒരു സുഖത്തിന് വേണ്ടി എന്തോ ചെയ്തപ്പോൾ ഞാനുണ്ടായി, അല്ലാതെ എന്നെ മനസ്സിൽ കണ്ട് നിങ്ങൾ ത്യാഗം സഹിച്ച് ഉണ്ടാക്കിയതല്ലല്ലോ" എന്ന് സ്വന്തം ജനയിതാക്കളോട് ആരെങ്കിലും പറയുമോ?

  നാട്ടിൽ ഇതിലും നല്ല ജീവിതം നയിക്കാൻ സാഹചര്യമുള്ള "ദാസന്മാരായ" പ്രവാസികളുമുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല. "വയ്ക്കൂലെങ്കിൽ ഈ പരിപാടിക്ക് നിക്കണോ മക്കളേ",ന്ന് അവരോട് മാത്രമേ നമുക്ക് ചോദിക്കാൻ പറ്റുകയുള്ളൂ.

  എല്ലാ യാത്രക്കാരോടും എയറിന്തയ്ക്ക് ഒരേ സമീപനമാണെന്ന കണ്ടെത്തൽ ശരിയല്ല. എയറിന്ത്യയുടെ ആകെ നഷ്ടത്തിലുമധികം നഷ്ടമാണ് യൂറോപ്പ്, യു എസ്സ് സെക്ടറിൽ ഉള്ളത്. അത് മറി കടക്കുന്നത് ഗൾഫ് സെക്ടറിൽ നിന്നുള്ള വലിയ ലാഭം കൊണ്ട് മാത്രം. എന്നിട്ടും ഗൾഫ് സെക്ടറിൽ തോന്നിവാസവും തൊലിവെളുത്തവന്റെ നാട്ടിലേക്ക് പോകുന്ന തൊലി വെളുക്കാത്തവർക്ക് "മഹാരാജ"യുടെ പ്രത്യേക പരിഗണനയും! പ്രവാസി പരിതപിക്കാതെ തരമില്ല. കാരണം അവര്ക്ക് തന്നെ രണ്ട് പന്തിയാലാണ് ഊണ്. ഇനി ഈ കരച്ചിലും പരിഭവും കേൾക്കാൻ തരമില്ലെങ്കിൽ അധികാരികളെപ്പോലെ ചെവിയിൽ ഈയ്യമുരുക്കി ഒഴിച്ച് കണ്ണടച്ചിരിക്കുക- ജയ് ഭാരത്!

  ReplyDelete
  Replies
  1. >>>പണ്ടൊരാൾ തന്റെ ജീവിതത്തിലെ കഷ്ടപ്പാടുകളും പ്രയാസങ്ങളുമോർത്ത് പള്ളിയിലിരുന്ന് കുറേ വിഷമിച്ചു കരഞ്ഞു പ്രാർത്ഥിച്ചു. തിരിച്ചിറങ്ങുമ്പോൾ മരിച്ചുപോയ സുഹൃത്തിന്റെ ആത്മാവ് വന്ന് പറഞ്ഞത്രേ, ആരു പറഞ്ഞു ഇത്ര കഷ്ടപ്പെട്ട് ജീവിക്കാൻ, ആ പള്ളിക്കുളത്തിലേക്ക് ചാടിക്കോ പത്ത് മിനിട്ടിനകം പരലോകത്തെത്താം, പിന്നെ ഒരു കഷ്ടപ്പാടുമില്ലെന്ന്.<<<

   നാടിനെ പരലോകതോട് ഉപമിച്ചതില്‍ ഒരു പരാതിയുമില്ല . :)

   >>>സാമ്പത്തിക മേഖലയിലെ പ്രവാസപങ്കാളിത്തം പ്രവാസത്തിന്റെ ഒരു ഉപോത്പ്പന്നം മാത്രമാണ്. പ്രമുഖ വ്യവസായികളായ ബിർളക്കും റിലയൻസിനുമൊക്കെ അവർ രാജ്യത്തിന്റെ പുരോഗതിയിൽ നൽകുന്ന സംഭാവനകൾ പരിഗണിച്ചാണ് പലപ്പോഴും സർക്കാറുകൾ വൻ തുക വായ്പ്പകളും രാജ്യത്തിന്റെ തന്ത്രപ്രധാനമായ മേഖലകളിൽ പങ്കാളിത്തവുമൊക്കെ നൽകുന്നത്. അതുപോലെ പ്രവാസികളെ അവർ അർഹിക്കുന്ന തലത്തിൽ പരിഗണിക്കമെന്നുള്ളത് നീതിയുക്തമായ ഒരാവശ്യം മാത്രമാണ്<<<
   രാഷ്ട്രീയമായ അവഗണനകളെ ഒരുമിച്ചു നിന്ന് ചെറുക്കുക തന്നെ വേണം .

   >>>തൊലിവെളുത്തവന്റെ നാട്ടിലേക്ക് പോകുന്ന തൊലി വെളുക്കാത്തവർക്ക് "മഹാരാജ"യുടെ പ്രത്യേക പരിഗണനയും! പ്രവാസി പരിതപിക്കാതെ തരമില്ല. കാരണം അവര്ക്ക് തന്നെ രണ്ട് പന്തിയാലാണ് ഊണ്.<<<
   ഇത് വളരെ സാധാരണമായ ഒരു നിയമം അല്ലേ . വെള്ളക്കാല്‍ നക്കല്‍ . എന്നാല്‍ , യുറോപ്പിലും പ്രവാസി ഉണ്ട് . അമേരിക്കയിലും ഉണ്ട് . ഇന്ത്യയിലും ഇഷ്ടംപോലെ പ്രവാസികള്‍ ഉണ്ട്. സ്വദേശം വിട്ടു നിക്കുന്നവന്‍ ഒക്കെ പ്രവാസി തന്നെ .

   മോങ്ങല് എല്ലാവരടേം പ്രശ്നം ഒന്നും അല്ല . ചിലര്‍ക്ക് അതൊരു ഹോബി ആണ് . അല്ലാതെ , പ്രവാസികള്‍ക്ക് ഒരു ബുദ്ധിമുട്ടും ഇല്ലെന്നു ഞാന്‍ പോസ്ടിലെവിടെയും പറഞ്ഞിട്ടില്ല . അത്തരം ഒരു ആരാധന എനിക്കില്ല .

   Delete
 4. പ്രവാസികളുൾപ്പെടെ എല്ലാവരും അദ്ധ്വാനിക്കുന്നത്, സ്വന്തം കുടുംബ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ തന്നെയാണ്.

  പക്ഷെ ഷിബിലി മറ്റൊരു കാര്യമാലോചിക്കണം. പ്രവാസികൾ നാട്ടിലേക്കൊഴുക്കുന്ന പണം ഇവിടെ സർക്കുലേറ്റ് ചെയ്യപ്പെടുന്നതുകൊണ്ടാണ് ഇവിടത്തെ തൊഴിൽമേഖല ഇങ്ങനെ നിലനിൽക്കുന്നത്. അതു നിലച്ചാൽ, കേരളത്തെ താങ്ങി നിർത്താൻ തക്കവിധത്തിൽ തൊഴിലുകൾ നൽകാൻ മാത്രം വ്യവസായമോ കൃഷിയോ ഇവിടെയില്ല. ഈയടുത്ത കാലത്തൊന്നും ഉണ്ടാകുമെന്നും തോന്നുന്നില്ല. പ്രവാസികൾ ഒന്നടങ്കം വിദേശത്തെ തൊഴിലുകൾ അവസാനിപ്പിച്ച് ഇനി നാട്ടിൽ തൊഴിലെടുക്കാം എന്ന മോഹത്തോടെ ഇവിടെ വന്നാൽ കേരളം തെണ്ടി കുത്തു പാളയെടുക്കും. ഗൾഫ് യുദ്ധകാലത്തു തന്നെ അത്തരം സൂചനകൾ ദൃശ്യമായിരുന്നു.

  പിന്നെ പ്രായത്തിനനുസരിച്ച്, ജീവിതം നൽകുന്ന അനുഭവങ്ങളനുസരിച്ച്, പുതിയ ഉൾക്കാഴ്ച്ചകളനുസരിച്ച് പല കാര്യങ്ങളിലും അഭിപ്രായം മാറും. ചോരത്തിളപ്പുള്ള പ്രായത്തിൽ യുദ്ധം അനിവാര്യമായിരുന്നു എന്ന് പറയുന്നയാൾക്ക് പിന്നീടൊരു പ്രായത്തിൽ അത് ഒഴിവാക്കാമായിരുന്ന ഒന്നായിരുന്നു എന്ന് പശ്ചാതാപമുണ്ടായേക്കാം. ഒരു തൊഴിലുടമ മുന്നോട്ടു വച്ച എല്ലാ വ്യവസ്ഥകളും അംഗീകരിച്ച് ജോലി സ്വീകരിച്ച ഒരാൾക്ക് പിന്നീട് കുറെ കാലം കഴിയുമ്പോൾ താൻ ചൂഷണം ചെയ്യപ്പെടുകയാണ് എന്ന് ചിന്തയുദിച്ചേക്കാം. താൻ തന്നെ തീരുമാനിച്ച് പ്രവാസജീവിതം തിരഞ്ഞെടുത്ത ഒരാൾക്ക്, പിന്നീടൊരു പ്രായത്തിൽ ജീവിതത്തിൽ താനെന്തു നേടി എന്നൊരു ദു:ഖമുണ്ടായേക്കാം.. നാമൊക്കെ മനുഷ്യരാണല്ലൊ ഷിബിലി..

  ReplyDelete
  Replies
  1. പ്രവാസികളുടെ പണം കൊണ്ട് കേരളത്തില്‍ മെച്ചപ്പാട് ഉണ്ടാവുന്നു എന്ന വസ്തുത ഒരിക്കലും ഞാന്‍ തള്ളിക്കളയുന്നില്ല . അത് കൊണ്ട് ചില പ്രശ്നങ്ങളും ഉണ്ടാവുന്നു എന്നും മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്.

   പ്രായത്തിനനുസരിച്ചാണ് കാഴ്ചപ്പാടുകള്‍ ഉണ്ടാവേണ്ടത് . എന്‍റെ കാര്യം പറയാം , അങ്ങനെ മുമ്പ് ഉണ്ടായിരുന്ന നിലപാടുകളെ ഓര്‍ത്തു ഞാന്‍ നാണിക്കേണ്ടി വന്നിട്ടില്ല . കാരണം ആ ബുദ്ധിയും ആ അറിവും ആ അനുഭവവും വച്ച് ഏറ്റവും ശരിയായ നിലപാട് എടുക്കാന്‍ ആ സമയത്ത് ശ്രമിച്ചിട്ടുണ്ട് . അപ്പൊ നാനിക്കേണ്ട കാര്യമില്ല . പിന്നെ , പൂര്‍ണ പക്വത എത്തിയാലേ എന്തിലും അഭിപ്രായം ആകാവൂ എന്നാണു പറഞ്ഞു വന്നതെങ്കില്‍ Viddi Manന്‍റെ മുടി നരച്ചു തുടങ്ങിയിട്ട് പോലുമില്ല എന്ന് ഓര്‍മിപ്പിക്കുന്നു :) . പല കാഴ്ചപ്പാടുകളും മാറിയേക്കാം . ഇവിടെ പലരും ബ്ലോഗേഴ്സ് അല്ലേ . രണ്ടു വര്ഷം മുമ്പത്തെ ചില പോസ്റ്റുകള്‍ വായിക്കുമ്പോള്‍ അറിയാതെ പുരികങ്ങള്‍ ഒക്കെ ഒന്ന് ഉയര്‍ന്നെന്നും നെറ്റി ചുളിഞ്ഞെന്നും ചിരി വിടര്‍ന്നെന്നും ഇരിക്കും . പക്ഷെ , അന്ന് അവര്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ അങ്ങനെ പ്രകടിപ്പിക്കരുതായിരുന്നു എന്ന് ഞാന്‍ പറയില്ല . ഇനി അനുഭവം ഉള്ളവര്‍ ഒക്കെ പെര്‍ഫെക്റ്റ് അഭിപ്രായങ്ങള്‍ മാത്രമേ പ്രകടിപ്പിക്കൂ എങ്കില്‍ എല്ലാ അനുഭവസ്തരും എന്നും എപ്പോഴും ഒരേ അഭിപ്രായം വേണ്ടേ പ്രകടിപ്പിക്കാന്‍ ? എന്തേ അങ്ങനെ ആവുന്നില്ല ? :)

   നന്ദി മനോജേട്ടാ .

   Delete
  2. മനോജ് ഭായ് പറഞത് സത്യം!! എന്നാലും പൊന്നാണിക്കാരാ ഇങ്ങനെ ഇട്ട് താങ്ങേണ്ടിയിരുന്നില്ല!!

   Delete
 5. എന്നാലും നീ ഇതെല്ലം ഇങ്ങനെ പച്ചക്ക് പറഞ്ഞല്ലോ .....
  നീയൊക്കെ "ഫേസ്ബുക്ക് പ്രവാസികളെ" അല്ലെ കണ്ടിട്ടോല്ലു, പത്തു ശതമാനത്തില്‍ താഴെ മാത്രം വരുന്ന ഫേസ്ബുക്ക്പ്രവാസികള്‍
  തൊടുത്തു വിടുന്ന യാതനകളുടെയും നൊമ്പരങ്ങളുടെയും കൊട്ടിഗോഷിക്കലുകള്‍ കണ്ടാല്‍ ആരും ഇതെല്ലം പറഞ്ഞുപോകും ...

  ReplyDelete
  Replies
  1. പ്രവാസിയോടോ യാതനകലോടോ അല്ല ഈ പോസ്റ്റ്‌ , >>>തൊടുത്തു വിടുന്ന യാതനകളുടെയും നൊമ്പരങ്ങളുടെയും കൊട്ടിഗോഷിക്കലുകള്‍<< കൊട്ടിഘോഷിക്കലുകലോടാണ് .

   Delete
  2. പ്രവാസികളെ എല്ലാവരെയും ഒരേ കണ്ണ് കൊണ്ട് കാണുന്നതിനു
   പകരം രണ്ടു രീതിയില്‍ കാണു

   ചിലര്‍ സഹിക്കാനും
   ചിലര്‍ സുഖിക്കാനും
   ചിലപ്പോള്‍ നിന്റെ കാഴ്ചപ്പാടുകള്‍ മാറിയേക്കാം ...!!

   Delete
 6. എടാ ഞാന്‍ പ്രവാസി ആകുന്നെങ്കില്‍ അത് ഞാനായി വരുത്തി വച്ച കടം തീര്‍ക്കാന്‍ ആയിരിക്കും... ഇന്ത്യയില്‍ ആണ് ജോലി നോക്കുന്നെങ്കില്‍ ഈ ജന്മം എനിക്ക് കടം തീര്‍ക്കാന്‍ പറ്റിയെന്നും വരില്ല.. സൊ അത് പോലെ തന്നെയാണ് എല്ലാവരും പ്രവാസി ആകുന്നത്... പക്ഷെ പണം ഉണ്ടായിട്ടും വീണ്ടും ഉണ്ടാക്കാന്‍ പ്രവാസി ആകുന്നവര്‍ കുറച്ചേ ഉണ്ടാകൂ...

  കൊള്ളാം ആശംസകള്‍

  ReplyDelete
  Replies
  1. റോബീ , നീ ഇപ്പോഴും പ്രവാസി തന്നെ ആണ് . പ്രവാസി എന്നാല്‍ രാജ്യം വിടണം എന്നൊന്നും ഇല്ല .
   >>>ഒട്ടനവധി മലയാളികൾ ജോലി ആവശ്യങ്ങൾക്കായും, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായും, ഇന്ത്യയ്ക്കകത്തും, പുറത്തുമായി പ്രവാസജീവിതം നയിക്കുന്നുണ്ട്. ഏറ്റവുമധികം മലയാളികൾ പ്രവാസജീവിതം നയിക്കുന്ന മേഖല ഗൾഫ് രാജ്യങ്ങളാന്<<< http://ml.wikipedia.org/

   നന്ദി.

   Delete
 7. പ്രശ്നങ്ങളുടെ "ക്രീമിലെയർ" ആണു ഈ പോസ്റ്റിൽ പ്രതിപാദിച്ചിരിക്കുന്നത്..... ഞാൻ എന്നിലേക്ക് നോക്കുമ്പോൾ ഈ പോസ്റ്റിനോട് പുച്ഛം തോന്നിപ്പോയി എന്നു പറയുന്നതിൽ ക്ഷമിക്കണം... കാരണം പൊങ്ങച്ചങ്ങൾക്ക് വേണ്ടി പ്രവാസിയായവർക്ക് ബോധിച്ചേക്കാം എന്നതു തന്നെ...

  ReplyDelete
  Replies
  1. പ്രവാസികളെ അടച്ചാക്ഷേപിക്കുന്നില്ല ഒരിക്കലും . അതിലുപരി , പ്രവാസികളെ കുറിച്ചും അല്ല ഈ പോസ്റ്റ്‌ . പലവിധത്തിലുള്ള ജല്പനങ്ങളെ ഒന്ന് പരിശോധിക്കുകയാണ് . ക്രീമിലെയരുകാരാന് കഷ്ടപ്പെടുന്നവരെ കൊട്ടിഘോഷിക്കാന്‍ നടക്കുന്നത് എന്നതാണ് സത്യം. അതാണ്‌ പറഞ്ഞിട്ടുള്ളതും . പുച്ഛം തോന്നിയതില്‍ ക്ഷമിച്ചിരിക്കുന്നു . ഇത് പൊതുവേ ഒരു ചര്‍ച്ചാവിഷയം ആയിട്ടില്ലാത്തതിനാല്‍ ഞാന്‍ പറയുന്ന ടോപ്പിക്ക് ഏതെന്നു മനസിലാക്കിയെടുക്കാന്‍ കുറച്ചു ബുദ്ധിമുട്ടുണ്ടാവും . ചിലര്‍ക്ക് സവര്‍ണവും ചിലര്‍ക്ക് ക്രീമിലെയറും ഒക്കെ ആയി തോന്നാം. അപ്പൊ അത് കേള്‍ക്കാനുള്ള ക്ഷമ കാണിക്കേണ്ടത് എന്‍റെ ഉത്തരവാദിത്വമാണ്.
   നന്ദി സമീര്‍ക്ക .

   Delete
 8. 1995 ചാണയില്‍ ഉള്ള എന്റെ വീട്ടില്‍ നിന്നും, ഒരു നീണ്ട പ്രവാസത്തിലേക്ക് എന്ന ധാരണയില്ലാതെ ഞാന്‍ കാറില്‍ കയറി , ഉമ്മ ഉമ്മ ഒരു ചെറിയ വാചകമാണ് പറഞ്ഞത് " ഞങ്ങളെ മറക്കരുത് " കൂട്ടുക്കാരന്‍ കൈനാഫ് മാത്രമേ എന്നെ യാത്ര അയക്കാന്‍ വന്നിട്ടൊള്ളു ... ആ യാത്ര എനിക്ക് അനിവാര്യമായിരിന്നു, പ്രവാസം അസഹനീയമാണ്‌ എന്നെനിക്കറിയാം എന്നിട്ടും എന്തിനു പ്രവാസം തിരെഞ്ഞെടുത്തു ....... ഷിബിലി ഇതാ ഉത്തരം "ആറു സഹോദരിമാരില്‍ നാല് പേര്‍ വിവാഹ പ്രായമായി നില്‍ക്കുന്നു, ഒന്നര ലക്ഷം കടമാണ് ബാപ്പാന്റെ സമ്പാദ്യം," നാട്ടില്‍ എന്ത് ജോലി ചെയ്‌താല്‍ ഇവരെയെല്ലാം കല്യാണം കഴിപ്പിക്കും ? എങ്ങനെ എന്റെ സഹോദരങ്ങള്‍ക്ക് ഭക്ഷണവും ഉടുപ്പും സൌകര്യങ്ങളും ചെയ്തു കൊടുക്കും ? ജനിച്ചയുടനെ വെള്ളി കരണ്ടി വായില്‍ എത്തുന്നവര്‍ക്ക് ഇതൊന്നും പറഞ്ഞാല്‍ മനസ്സിലാവില്ല'

  ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള ഒരു കൈത്താങ്ങ്‌ തീര്‍ച്ചയായും ഒരു സാദാ പ്രവാസിയില്‍ നിന്നുപോലും ഉണ്ട് .. അവനയക്കുന്ന 1000 രൂപ ആണെങ്കില്‍ പോലും ഭാരതത്തിനു ലഭിയ്ക്കുന്നത് 20 ഡോളര്‍ , ഇതുകൊണ്ട് ഇന്ത്യ ഒരു ബാരല്‍ എങ്കിലും ക്രൂഡ് ഓയില്‍ വാങ്ങാം, എന്നാല്‍ നമ്മുടെ നാട്ടിലെ ചെറുകിടവും, വന്കിടവും ആയ കച്ചവടക്കാര്‍ നികുതി വെട്ടിച്ച് സര്‍ക്കാരിനെ വഞ്ചിക്കുന്നു , ഒരു പ്രവാസിയെ കളിയാക്കുമ്പോള്‍ ഓര്‍ക്കുക സ്വന്തം മുഖവും പരിസരവും.

  ReplyDelete
  Replies
  1. പ്രവാസിയെ അവഹേളിക്കാനാണ് ഈ പോസ്റ്റ്‌ എന്ന് താങ്കള്‍ക്ക് തോന്നിയിട്ടുണ്ടെങ്കില്‍ കൂടുതല്‍ വിഷധീകരിച്ചിട്ടു കാര്യമില്ല . പ്രാരാബ്ധങ്ങള്‍ കൊണ്ട് മരുഭൂവില്‍ കഷ്ടപ്പെടുന്നവരോട് സഹതാപം അല്ല ബഹുമാനം ആണ്.

   Delete
 9. orupad pravasikal panamundakkiyittund...kooduthal undakkan kadichu thoongi nilkkunnumund.....pakshe avaronnum mongarilla... avarkku mongenda avasyamilla... kashttappedunnavar thanneyanu mongunnath... ee post kashttappedunna (mongunna) orupad pere sankadappeduthum.... avarude sahacharyam kondu thanneyavum avar pravasikalakunnath ....nattil ninnu koode ennath chodyamanu... pakshe ellavarkkum athinu kazhiyilla.... vedana anubavikkunnavarkku ee post kooduthal vedanayanu...enthinanu veruthe... sugamayi jeevikkunnavarkku ee post oru visamavum undakkukayumillaa... sarikku paranjal ithu ninakku ariyatha field thanneyanu... ariyatha karyangal parayathirikkunnathanu nallathu....

  ReplyDelete
  Replies
  1. nandhi.
   >>..pakshe avaronnum mongarilla... avarkku mongenda avasyamilla...<< ithu thettaanu. athukond maathramaanu ee post . kashttapedunnavare sankedappeduthaan ezhuthiyathalla . avar abimaanathode nilkkendavaraanu . athaanu choondikkaanikkaan shramichirikkunnath . athinu enikk kazhinittillenkil / thaankalkk athu manasilaayillenkil , kshamikkuka . enikk ariyunnatho ariyaathatho ennu ningalkkengane ariyaam ? enikkariyunnath njaan parayunnu . ningalkk ariyunnath parayooo, appozhallee enikkariyullooo. ini comment idumpol swantham peril idanamennu vineethamaayi abyarthikkunnu.

   Delete
  2. "vedana anubavikkunnavarkku ee post kooduthal vedanayanu...enthinanu veruthe... sugamayi jeevikkunnavarkku ee post oru visamavum undakkukayumillaa.." ninte ee post vayichal vedana anubavikkunnavar ulla athmaviswasam nasichu thakarnnu povum... nee enthanu udeshikkunnath ennu postil vykthamalla...
   pinne ariyathathanu ennu paranjath ...durithamanubavikkunna pravasikale kurachenkilum ariyunna aalayirunnenkil ingane oru post orikkalum idillayirunnu..ath manassilakkan vere parichyam onnum venda...

   Delete
 10. "ആത്മവിശ്വാസത്തിന് പകരം മരുഭൂവിലെ ചൂടും കേരവൃക്ഷനാട്ടിലെ നാടും കാടും മലയും പുഴയും തോടും(റോഡും) താരതമ്യം ചെയ്തു നെടുവീര്‍പ്പിന്റെ അസുഖം പിടിപെട്ടവര്‍ തങ്ങളുടെ ജീവിതം നശിപ്പിക്കുകയാണ്"എന്ന് പറഞ് തുടങ്ങിയ ശിബ്ലി പോലും പറയേണ്ടി വന്നില്ലേ : ഈ പ്രവാസികള്‍ എല്ലാം തന്‍റെ സ്വത്വമലയുന്ന നാടിനെ കുറിച്ചുള്ള ഓര്‍മയിലാണ് ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നത് . നാടിനോട് ചേരാന്‍ ഉള്ളം തുടിക്കുകയാണ് . ആ തുടിപ്പ് ഈ വിരഹം അറിയാത്തവര്‍ക്ക് മനസിലായിക്കൊള്ളണമെന്നില്ല" എന്ന്.
  അതെ വായില്‍ വെള്ളിക്രണ്ടിയുമായി ജനിച്ച മെട്രോ എഞ്ചിനീയറിംഗ് ഹോസ്റെളിലെ ഫേസ് ബുക്ക്‌ പ്രവാസം പോലെ അല്ല മരുഭൂമിയിലെ അട്ടുജീവിതങ്ങളും ഒട്ടക ജീവിതങ്ങളും..... ചില Hi-Fi പ്രവാസികള്‍ മേല്പരഞ്ഞവരുടെ രോദനങ്ങള്‍ അവരുടെ മോന്ധപുതകത്തില്‍ reflect ചെയ്യുന്നുന്ടെകില്‍ അത് സഹാനുഭൂതികാരണവും സമൂഹ്യബധ്യത കൊണ്ടുക്‌ുടിയുമാണ്. ശബ്ധമില്ലതവരുടെ ശബ്ധമാകുന്നവരെ സ്തുതിക്കുകയല്ലേ വേണ്ടത്...

  പിന്നെ സ്വന്തം മക്കളെയും കേട്ട്യോളെയും മറ്റും പിരിഞ്ഞു, എന്ന് നാട്ടിലെത്താന്‍ കഴിയും എന്ന് ഒരു സൂചനയും ഇല്ലാതെ ജീവിക്കേണ്ടി വരുന്നവരുടെ മാനസികാവസ്ഥ ഓഹിക്കാന്‍ ശിബ്ലി ഇനിയുംകൂറെ ജീവിക്കണം.....

  ഇനി പ്രവാസികള്‍ എങ്ങാനും നാട്ടില്‍ വന്ന സമയം വല്ല കൂലി വേലയും എടുക്കാമെന്ന് വിജാരിച്ചാല്‍ , മകളുടെ മാര്യേജ് മാര്‍ക്കറ്റില്‍ ഇടിവ് പറ്റുമെന്ന് പറഞ്ഞു അപഹസിക്കന്നവരും ഈ നാട്ടിലെ (പാവപ്പെട്ട, ത്യാഗികളായ)ഈ നാട്ടുബന്ധുക്കള്‍ തന്നെ അല്ലേ ???????

  ReplyDelete
  Replies
  1. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച ടാഗോര്‍ പൊറുക്കട്ടെ . ടോല്സ്റോയ് പൊറുക്കട്ടെ . അല്ലാണ്ടെന്താ പറയാ ? ഇത്ര സങ്കുചിതമായാല്‍ ? . നാട്ടു ബന്ധുക്കളുടെ കാര്യം വളരെ ശരിയാണ് . നേരം വെളുക്കാത്ത കുറെ നാട്ടുബന്ധുക്കള്‍ ഇപ്പോളും പ്രവാസിയുടെ പോക്കെട്ടും നോക്കി ഇരിക്കുവാണ് എന്നതും ഖേദകരമായ ഒരു സത്യമാണ്. എന്തായാലും വായനക്കും വിമര്‍ശനത്തിനും നന്ദി .

   Delete
  2. സുഹൃത്തേ ,
   പ്രാരാബ്ധങ്ങള്‍ അനുഭവിക്കുന്നവര്‍ നാട്ടിലും ഉണ്ട് . അവര് തന്നെയാണ് പ്രവാസം ഏറ്റെടുത്ത് അങ്ങോട്ട്‌ എത്തുന്നതും . എന്നാല്‍ അവരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും പ്രവാസി എന്ന നുകത്തില്‍ കെട്ടി വ്യക്തിപരമായ സംഘര്‍ഷം കുറക്കാന്‍ നടക്കുന്ന കുറച്ചു പേരെങ്കിലുമുണ്ട്(>>അത് സഹാനുഭൂതികാരണവും സമൂഹ്യബധ്യത കൊണ്ടുക്‌ുടിയുമാണ്<< എന്ന് എനിക്ക് തോന്നുന്നില്ല . അത്തരത്തിലല്ല കലാപരിപാടികള്‍),) . അവരെയാണ് പോസ്റ്റ്‌ ലക്‌ഷ്യം വെക്കുന്നത് . തുടര്‍ന്നും വ്യക്തമായ വിമര്‍ശനങ്ങള്‍ ക്ഷണിക്കുന്നു , സ്വന്തം പേരില്‍ . നന്ദി.

   Delete
  3. ശബ്ധമില്ലതവരുടെ ശബ്ധമാകുന്നവരെ സ്തുതിക്കുകയല്ലേ വേണ്ടത്...
   പിന്നെ മറ്റു മോന്ഗുന്നവരുടെ കാര്യം ...
   കരയുന്ന കുഞ്ഞിനെ പാലുള്ളൂ ...
   മോങ്ങും പട്ടി കടിക്കാരില്ലാ.....

   പ്രവാസികളോടു ബഹുമാനമാനെന്നു മനസ്സിലായി .. ചിന്തയും എഴുത്തും ഒന്നാകുന്നിടത് എല്ലാ വിമര്‍ശനവും തീരും .. അത് വരെ ക്ഷമിചേക്കുക.

   എന്നാലും എന്റെ ശിബിലീ ... പ്രവസികലോടല്ല വേണ്ട്‌ു......

   Delete
 11. good post.swantham thozhil entho aavate evideyo aakate athine kurichu abhimanam venam..risk edukanulla dhairyavum.pinne enthinum ethinum parathi parayuka malayaliyude sheelamanu...we need to be optimistic..

  ReplyDelete
 12. ജീവിതം അല്ലേ?
  ഓരോ റോളുകള്‍
  നന്നായി ആടിത്തീര്‍ക്ക തന്നെ

  ReplyDelete
 13. നാട്ടിലെ സമ്പദ്‌വ്യവസ്ഥയെ ഗള്‍ഫ്‌ പണം പ്രതികൂലമായും ബാധിക്കുന്നു എന്ന് മനസിലാക്കാം.
  വിദേശ പണം വിദേശത്തു ചെയ്യുന്ന സേവനത്തിനു കിട്ടുന്ന പ്രതിഫലം ആണ്. അതിനനുസരിച്ചുള്ള ഉദ്പാദനം വിദേശത്താണ് നടക്കുന്നത്. പക്ഷെ, ആ പണം ഇന്ത്യയില്‍ ചെലവാക്കുന്നു. ഫലത്തില്‍ ഇന്ത്യയില്‍ ഉദ്പാദനം ഇല്ലാതെ പണം മാത്രം വരുന്നു, പണപ്പെരുപ്പം ഉണ്ടാകുന്നു.

  ഗള്‍ഫ്‌ പണം റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കുന്നത് കൊണ്ടാണ് നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ പോലും മെട്രോ നഗരങ്ങളിലെക്കാള്‍ സ്ഥലവില കൂടിയതും പത്തിരുപത്തഞ്ചു വര്‍ഷത്തെ സമ്പാദ്യം മുഴുവന്‍ ഒരു വീടിനായി നിക്ഷേപിക്കേണ്ടി വരുന്നതും

  ReplyDelete
  Replies
  1. നല്ല നിരീക്ഷണം . ഒരു പ്രവാസി വിരുദ്ധനായി മുദ്രകുത്തപ്പെടാതിരിക്കട്ടെ .
   നന്ദി റാഷി .

   Delete
 14. പക്ഷെ ഷിബിലി മറ്റൊരു കാര്യമാലോചിക്കണം. പ്രവാസികൾ നാട്ടിലേക്കൊഴുക്കുന്ന പണം ഇവിടെ സർക്കുലേറ്റ് ചെയ്യപ്പെടുന്നതുകൊണ്ടാണ് ഇവിടത്തെ തൊഴിൽമേഖല ഇങ്ങനെ നിലനിൽക്കുന്നത്. അതു നിലച്ചാൽ, കേരളത്തെ താങ്ങി നിർത്താൻ തക്കവിധത്തിൽ തൊഴിലുകൾ നൽകാൻ മാത്രം വ്യവസായമോ കൃഷിയോ ഇവിടെയില്ല. ഈയടുത്ത കാലത്തൊന്നും ഉണ്ടാകുമെന്നും തോന്നുന്നില്ല. പ്രവാസികൾ ഒന്നടങ്കം വിദേശത്തെ തൊഴിലുകൾ അവസാനിപ്പിച്ച് ഇനി നാട്ടിൽ തൊഴിലെടുക്കാം എന്ന മോഹത്തോടെ ഇവിടെ വന്നാൽ കേരളം തെണ്ടി കുത്തു പാളയെടുക്കും. ഗൾഫ് യുദ്ധകാലത്തു തന്നെ അത്തരം സൂചനകൾ ദൃശ്യമായിരുന്നു.

  മനോജേട്ടന്‍ പറഞ്ഞ ഇക്കാര്യം ഞാന്‍ മുന്‍പേ ശിബിലിയോടു പറഞ്ഞിട്ടുള്ളതാണ് എന്നാണു എന്റെ ഓര്‍മ്മ.

  പിന്നെ എന്റെ സുഹൃത്തേ, വായില്‍ വെള്ളികരണ്ടിയുമായി ജനിച്ചു വീഴാത്ത അനേകം പേരുണ്ട് കേരളത്തില്.. അവര്‍ പിടിച്ചു നില്‍ക്കുന്നത് ഗള്‍ഫ് ഉള്ളതുകൊണ്ട് മാത്രം. ഇവിടെ തൊഴിലെടുക്കുന്ന 10% ആള്‍ക്ക് പോലും തിരിച്ചു വന്നാല്‍ ഇപ്പറയുന്ന കേരളത്തിന്‌ തൊഴില്‍ കൊടുക്കാന്‍ കഴിയുമോ എന്നത് ശിബിലി ഇടക്കൊക്കെ ചിന്തിക്കേണ്ട വിഷയമാണ്. ഗള്‍ഫിലും യൂറോപ്പിലും ആഫ്രിക്കയിലും അന്റാര്‌ട്ടിക്കയിലുമൊക്കെയായി കേരളത്തിന്റെ എത്ര പ്രവാസികള്‍ ഉണ്ടെന്ന കണക്കു ശിബിളിക്ക് വ്യക്തമല്ല എന്ന് തോന്നുന്നു. അതാവാം പ്രശ്നം.

  ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്യുന്നവനാണ് ഞാന്‍., ഇന്ന് ദേ ഇപ്പോള്‍ ഈ കുളിരില്‍ ഞങ്ങളുടെ സൈറ്റില്‍ പുറത്തു ജോലി ചെയ്യുന്ന ഒരുപാട് ആളുകളുണ്ട്. ഇടക്കൊക്കെ അവറ്റകളുടെ അവസ്ഥ കണ്ടു കണ്ണ് നിറയാറും ഉണ്ട്. അതില്‍ പ്രായമുള്ള ചിലരോടെങ്കിലും, നിര്‍ത്തി നാട്ടില്‍ പോയി ജോലി ചെയ്തൂടെ എന്നാ ചോദ്യത്തിന് അവര്‍ നല്‍കുന്ന ഉത്തരങ്ങളുണ്ട്. ചിലപ്പോള്‍ എങ്കിലും ചങ്കില്‍ കൊണ്ടിട്ടുള്ളത്.

  മാസം എണ്ണൂര് ദിര്‍ഹം ശമ്പളം വാങ്ങുന്ന ജോലിക്കാരും ഉണ്ട് ഇവിടെ. ഈ പൈസ നാട്ടില്‍ കിട്ടില്ലേ എന്ന ചോദ്യത്തിന് അവര്‍ പറയുന്ന മറുപടി ഇങ്ങനെയാണ് സുഹൃത്തേ.

  സാബ്ജീ ഇത് നാട്ടിലെ കൂലിപ്പണിയാണ്, ദിവസവും ജോലി ഉണ്ടെങ്കില്‍ ചിലപ്പോള്‍ ഇതിനേക്കാള്‍ കൂടുതല്‍ നാട്ടില്‍ നിന്നും കിട്ടും. ഇവിടത്തെ പോലെ 13-14 മണികൂര്‍ ജോലി ചെയ്യുകയും വേണ്ട. പക്ഷെ മാസത്തില്‍ എല്ലാ ദിവസവും വേണ്ട, മാസത്തില്‍ ഇരുപതു ദിവസമെങ്കിലും ഞങ്ങള്‍ക്ക് നാട്ടില്‍ ഒരു ജോലി ഒപ്പിച്ചു തരാന്‍ സാബ്ജിക്ക് കഴിയുമോ? കിട്ടുന്ന വരുമാനം പെട്ടെന്ന് നിന്ന് പോയാലുണ്ടാവുന്ന അവസ്ഥ, കെട്ടിക്കാന്‍ പ്രായമായ എന്റെ മക്കളുടെ ജീവിതം, അതൊക്കെ വെച്ചൊരു റിസ്ക്‌ എടുക്കാന്‍ വയ്യ. മറ്റൊന്നും ചിന്തിക്കാനില്ലാത്ത, വിട്ടു പോയാല്‍ എന്തെങ്കിലും ചെയ്യാം ഒന്നും ആയില്ലെങ്കിലും അഞ്ചോ ആരോ മാസം പിടിച്ചു നില്‍ക്കാന്‍ ത്രാണിയുള്ള നിങ്ങള്ക്ക് ഒരു പക്ഷെ ഇതൊക്കെ നിസാരമായി തള്ളിക്കള യാം, പക്ഷെ നാട്ടിലെത്തി പത്തു നാള്‍ കഴിയും മുന്‍പേ പട്ടിണി ആയേക്കാവുന്ന ഞങ്ങള്‍ക്ക് അങ്ങനെ ഒരു റിസ്കിനു എങ്ങനെ കഴിയും ? എന്ന ചോദ്യത്തിന് മുന്‍പില്‍ ഞാനും ഘോര ഘോരം പറയാറുണ്ട്. കേരളത്തില്‍ വരൂ , ഇതൊക്കെ ഈസിയാനെന്നു. പക്ഷെ ഇവിടെ ജോലി ചെയ്യുന്നവരില്‍ പകുതിയുടെ പകുതിയേ പോലും നമ്മുടെ നാടിന് താങ്ങാനാവുമോ എന്ന് മനസ് ചോദിക്കും, പക്ഷെ എന്താണ്, വെറുതെ വാചകം അടിക്കുന്ന സമയത്ത് ഞാന്‍ അത്രയൊന്നും ചിന്തിക്കെണ്ടാതില്ലല്ലോ. എന്നാല്‍ യാതാര്ത്യങ്ങളിലേക്ക് ഇറങ്ങി ചിന്തിക്കുമ്പോള്‍ മാത്രമാണ് പ്രശ്നം

  ഇത്രയും പറഞ്ഞ ശിബിളിയോടു ഒരു ചോദ്യം, അഞ്ചു വര്ഷം മുടങ്ങാതെ പത്തു ആളുകള്‍ക്ക് മാസം 15000 രൂപ ഒപ്പിച്ചെടുക്കാന്‍ കഴിയുന്ന ഒരു ജോലി ഒപ്പിച്ചു കൊടുക്കാന്‍ ശിബിലി തയ്യാറുണ്ട് എങ്കില്‍ ഒരു പത്തു പേരെ ഞാന്‍ നല്‍കാം. എന്ത് പണിയും ചെയ്തോളും, എട്ടു മണിക്കൂര്‍ എന്നത് 10 മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ തയ്യാരുള്ളവര്‍. , കാര്യമായി ചോദിച്ചതാണ്, കഴിയുമെങ്കില്‍ അത്രയും പേരെങ്കിലും രക്ഷപ്പെടട്ടെ എന്നാ ചിന്തമാത്രം. നാട്ടിലെ ഇന്നത്തെ അവസ്ഥ അനുസരിച്ച് 15000 രൂപ എന്നത് കൂലിപ്പണിക്ക് അത്രയും വലിയ ഒരു സംഖ്യ അല്ലല്ലോ.

  എനിക്ക് തീരെ തീരെ ഇഷ്ടായില്ല്യ ഈ ലേഖനം. കാരണം ഞാന്‍ പ്രവാസി ആയതുകൊണ്ടല്ല , നിവൃത്തി കെട്ട കുറെ പ്രവാസികളെ കണ്ടതുകൊണ്ടു മാത്രം.

  "അല്ലെങ്കി ഇവിടെ വന്നു വല്ല പലചരക്ക് കട നടത്തിയോ ടാസ്കി ഓടിച്ചോ കെട്ട്യോളും കുട്ട്യോളുമായി അന്തസ്സായി സുഖായി ജീവിച്ചു , അക്കരെയിരുന്നു മോങ്ങുന്ന "പെണ്‍കുട്ടികള്‍ക്ക്" കാണിച്ചുകൊടുക്ക് . അവര്‍ക്ക് അങ്ങാടിയില്‍ ആനപ്പുറത്ത് പോവേം വേണം , ആരുമൊട്ടു കാണാനും പാടൂല്ല !!!"

  PS: ഗ്രാമത്തിലെ പെട്ടിക്കടകള്‍ പലതും വാള്‍മാര്‍ട്ടും റിലയന്‍സും അടപ്പിച്ചു കൊണ്ടിരിക്കുന്നു. ഉപഭോക്താക്കള്‍ക്ക് ബിഗ്‌ ബസാറും റിലയന്‍സും വാല്മാര്‍ത്ടുമാണ് പഥ്യം

  ReplyDelete
 15. വിശദവും വ്യക്തവുമായ അഭിപ്രായത്തിനു നന്ദി ഷെജിക്കാ .

  കഷ്ടപ്പെടുന്ന പ്രവാസികള്‍ ഉണ്ട് എന്ന് എനിക്ക് പറഞ്ഞു തരേണ്ട കാര്യമില്ല . ഒരല്‍പം നേരം വെയിലത്ത് നിര്‍ത്തിയ കാറില്‍ വന്നു കേറിയാല്‍ ഫുള്‍ എസി ഇട്ടാല്‍ പോലും പത്തു മിനിറ്റെങ്കിലും നമുക്ക് ഒരു തന്ദൂരിയില്‍ കിടക്കുന്ന എഫെക്റ്റ് കിട്ടും . ആ വെയിലത്ത് പണിയെടുക്കുന്ന പ്രവാസികളെ കുറിച്ച് ചിന്തിക്കാനും അവരുടെ കാരവനുകള്‍ സന്ദര്‍ശിക്കാനും അവസരം കിട്ടിയ ഒരാള്‍ ആണ് ഞാന്‍ . ഇതിന്‍റെ പൂര്‍ണമായ അവശതകള്‍ ഒക്കെ കണ്ടു തീര്‍ന്നിരിക്കുന്നു എന്നൊന്നും അല്ല പറയുന്നത് (എത്ര പ്രവാസികള്‍ പൂര്‍ണമായും അതൊക്കെ കണ്ടു തീര്‍ന്നിരിക്കുന്നു??) . എന്നാല്‍ മനസിലാക്കിയെടത്തോളം ഉള്ളുരുകാന്‍ പോന്ന കാഴ്ചകള്‍ തന്നെ . എന്നാല്‍ , എന്‍റെ ഈ പോസ്റ്റ്‌ വായിക്കുന്ന ഏതൊരാള്‍ക്കും ഞാന്‍ അത്തരം ആളുകളെ പോലും കളിയാക്കുന്ന ഒരാളായെ തോന്നു എന്നതില്‍ ന്യായമുണ്ട് . അത് എന്‍റെ എഴുത്തിലെ പോരായ്മ തന്നെയാണ് . എന്നാല്‍ എഴുതിയ ഒരു പോസ്റ്റ്‌ ഇനി വെട്ടി വൃത്തികേടാക്കാന്‍ ഉദ്ദേശിക്കുന്നില്ല .

  ഈ പോസ്റ്റിന്റെ ഫ്ലോ ചാര്‍ട്ടിനെ ഈ പോസ്റ്റ്‌ വ്യക്തമാക്കുന്നില്ല . ഇത് ഏത് പശ്ചാത്തലത്തില്‍ , ആരോടുള്ളതാണ് എന്നത് വ്യക്തമാക്കാന്‍ ശ്രമിക്കാതെ എന്‍റെ വശങ്ങള്‍ മാത്രം പറഞ്ഞതാണ് എനിക്ക് പറ്റിയ തെറ്റ് . എഴുത്തിലെ ശിശു എന്ന നിലയില്‍ ഒരു നല്ല അനുഭവം തന്നെ എന്നതിനാലും ഈ പോസ്റ്റ്‌ ഇനി എഡിറ്റ്‌ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല . അനുവാചകരോടു സംവദിക്കുമ്പോള്‍ ആ വിഷയത്തിലെ അവരുടെ മുനധാരനകളെ കൌണ്ടെര്‍ ചെയ്യേണ്ടതിന്റെയും കറിയിലാണോ ചോറിലാണോ ഈ ഉപ്പ് ഇടുന്നത് എന്ന് വ്യക്തമാക്കെണ്ടാതിന്റെയും ആവശ്യകത എനിക്ക് ഈ പോസ്റ്റ്‌ മനസിലാക്കിതരുന്നുണ്ട്. എന്നാല്‍ ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ ഒന്നും തന്നെ തെറ്റ് തോന്നുന്നില്ല . ഞാന്‍ പറഞ്ഞ ബാക്ക്ഗ്രൗണ്ടില്‍ ഇവിടെ ചര്‍ച്ച നടക്കുകയോ നടക്കാന്‍ എന്‍റെ പോസ്റ്റ്‌ കാരണം ആവുകയോ ചെയ്തില്ല എന്നതിനാല്‍ തന്നെ .

  ഈ പോസ്റ്റ്‌ എഴുതിയ എന്‍റെ ചിന്തകളുടെ ഫ്ലോ-ചാര്‍ട്ട് എങ്ങനെയാണ് വരുന്നതെന്ന് പറയട്ടെ :- പത്തു വച്ചാല്‍ നൂറു എന്ന നിരക്കില്‍ കിട്ടുന്ന ഗള്‍ഫ്‌ മണി നമ്മുടെ നാടിനെ പുരോഗതിക്ക് സഹായിച്ചത് > പ്രവാസിയുടെ വീട്ടിലെ മാര്‍ബിള്‍ കണ്ടു സ്വദേശിയുടെ കണ്ണ് മഞ്ഞളിച്ചത് > ഗള്‍ഫ്‌ എന്നാല്‍ പണത്തിന്റെയും സുഖലോലുപതയുടെയും പര്യായിമായി നാട്ടില്‍ മാറിയത് > ഗള്‍ഫിലേക്കുള്ള കുത്തൊഴുക്ക് കൂടിയത് > പതിയെപതിയെ ഗള്‍ഫുകാരനെ എടിഎം മെഷീന്‍ പോലെ കാണുവാന്‍ തുടങ്ങിയ സ്വദേശി > രാവിലെ ബര്‍ഗെരും ഉച്ചക്ക് പിസ്സയും രാത്രി കെഎഫ്സിയും ആണ് എന്നും പ്രവാസി കഴിക്കുന്നത് എന്ന മിഥ്യാധാരണകള്‍ സ്വദേശിക്ക് > പണം കൊണ്ട് എല്ലാം ആവില്ല എന്ന് അനുബവിച്ചരിയുന്ന പ്രവാസി > തന്‍റെ വ്യക്തിത്വമോ ആത്മസങ്കര്‍ഷങ്ങലോ പരിഗണിക്കാത്ത സ്വധേഷിയോടുള്ള പ്രവാസിയുടെ അവജ്ഞ > എന്നാല്‍ സോഫിസ്ട്ടികെട്ടെട് ആയ പ്രവാസി ഇമേജിനെ മുരിവേല്‍പ്പിക്കാതിരിക്കാന്‍ കഷ്ടപ്പെടുന്ന പ്രവാസി > തന്‍റെ മാറിയ വാര്‍ത്താവിനിമയമാര്‍ഗങ്ങളില്‍ യാഥാര്‍ത്ഥ ഗള്‍ഫിനെ തുറന്നു കാട്ടുന്ന പുതിയ പ്രവാസി > അതിന്‍റെ ഇടയില്‍ പ്രവാസിയുടെ പ്രയാസങ്ങള്‍ കൊട്ടിഘോഷിച്ചു കയ്യടി ഉണ്ടാക്കുന്ന എസി പ്രവാസികള്‍ കൂടി ചേര്‍ന്നതോടെ ഉരുത്തിരിഞ്ഞു വന്ന ശക്തമായ "പ്രവാസിബോധം" > ആ പ്രവാസി ബോധത്തിന് പുതിയ സാഹചര്യത്തില്‍ ഉള്ള ശക്തമായ വൈകാരിക മാനം > എസിയില്‍ ആറക്ക പ്രവാസികള്‍ക്ക് പോലും ഉള്ള പ്രശ്നങ്ങളാണ് ഞാന്‍ പോസ്റ്റില്‍ പറഞ്ഞ വ്യക്തിപരമായ മാനസികമായ സംഘര്‍ഷങ്ങള്‍ - അവ പ്രാരാബ്ദമുല്ലവന്റെ ഗതികേടുമായി കൂട്ടിക്കലര്‍ത്തി "പാവംപ്രവാസി" എന്ന ഇന്ജിമുട്ടായി ഉണ്ടാക്കി നിര്‍വൃതിയടയുന്ന കുറെ നട്ടെല്ലില്ലാത്ത പ്രവാസികളും > ഇവരോടുള്ള ഒരു സന്ദേശം . അതാണ്‌ ഈ പോസ്റ്റ്‌ . അങ്ങനെ നിങ്ങള്‍ക്ക് വായിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് എന്‍റെ എഴുത്തിന്‍റെ പ്രശ്നം തന്നെയാണ് . മാത്രവുമല്ല , ഇത് ഒരു ഒരു ഗ്രൂപ്പ് ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ എഴുതിയതുമാണ്‌ . അതിനാല്‍ അവിടത്തെ പല മുന്‍ അറിവുകളും നിലപാടുകളും ഈ കുറിപ്പെഴുതുമ്പോള്‍ ഞാന്‍ ബ്ലോഗ്‌ അനുവാചകരിലും പ്രതീക്ഷിച്ചിരിക്കണം. അപ്പൊ എന്‍റെ സര്‍കാസം പലതും എനെ തന്നെ തല്ലാനുള്ള വടിയുമായി .

  ReplyDelete
 16. എല്ലാവരെയും കുറ്റപ്പെടുത്താന്‍ കഴിയില്ല.. എങ്കിലും ചിലര്‍ അങ്ങിനെയാണ്.. പ്രവാസികളെ ഒന്നടങ്കം താറടിച്ചു കാണിക്കുന്നത് ശരിയല്ല (ഷിബിലി അങ്ങനെ ചെയ്തു എന്നല്ല.. എങ്കിലും.. ) പക്ഷെ പ്രവാസികള്‍ക്ക് വേണ്ട പരിഗണന അവര്‍ക്ക് നാട്ടില്‍ ലഭിക്കുന്നില്ല എന്ന് കേള്‍ക്കുന്നത് വല്ലാത്ത ഒരു വിരോധാഭാസമായി തോന്നാറുണ്ട്.
  എന്റെ ചില സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നത് കേട്ടാല്‍ എനിക്ക് നല്ല കലി വരും ഗള്‍ഫില്‍ 15000 ത്തിന്റെയും 20000 ന്റെയും ഒക്കെ ജോലി ശരിയാക്കി തരാം എന്ന്.. ഞാന്‍ മാസത്തില്‍ മനസ്സറിഞ്ഞു ജോലി ചെയ്യുന്നത് വെറും ഒരാഴ്ചയാണ് അത് തന്നെ ഈ പറയുന്ന 20000 കടക്കും.. പക്ഷേ അവര്‍ക്ക് അതറിയണ്ട.. ഗള്‍ഫ്‌ പണത്തിനു എന്തോ കൊമ്പുള്ള പോലെ ഒരു ഡയലോഗ് ആണ് ..

  ഞാന്‍ ടൂര്‍ പോകാനല്ലാതെ ഈ ജന്മത്തില്‍ വിദേശത്തേക്ക് ജോലിക്ക് പോകില്ല..

  ReplyDelete
  Replies
  1. എന്‍റെയും ആഗ്രഹം വിദേശത്ത് ഒരു നല്ല ജോലി തന്നെയാണ് . അത് പക്ഷെ , പകിട്ട് കാണിക്കാനല്ല . യെവരുടെ പകിട്ട് കണ്ടിട്ട് നമ്മുടെ കണ്ണ് മഞ്ഞളിക്കുന്നില്ലെങ്കില്‍ ആ പകിട്ട് കാണിച്ചു വേറെ ആരുടെയെങ്കിലും കണ്ണ് മഞ്ഞളിക്കും എന്ന് നമ്മള്‍ കരുതില്ലല്ലോ :) . വിദേശം ഞാന്‍ ആഗ്രഹിക്കുന്നത് നമ്മുടെ നാട്ടില്‍ ഞാന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ജോലികള്‍ക്ക് മതിയായ പ്രോല്‍സാഹനമില്ല എന്ന തോന്നല്‍ ആണ് . ആര്‍ക്കറിയാം ഭാവി എങ്ങനെയെന്നു . എന്നാലും മനസിലുള്ളത് പറഞ്ഞെന്നു മാത്രം. :)

   നന്ദി സംഗീ .

   Delete
 17. ഗള്‍ഫ് കാരന്‍ പ്രതാപിയായിരുന്ന കാലമൊക്കെ കഴിഞ്ഞു ..
  അന്നത്തെ പ്രവാസിക്ക് നാട്ടില്‍ കിട്ടിയ സ്വീകരണവും അംഗീകാരവും ഒന്നും ഇന്നത്തെ പ്രവാസിക്ക് ലഭിക്കുന്നില്ല ... അപ്പൊ പിന്നെ അന്യ നാട്ടില്‍ പോയി കഷ്ട്ടപ്പെടുന്നവന്‍ എന്നാ ലേബലെങ്കിലും കിടക്കട്ടെ എന്ന് കരുതി നാലാള് കേള്‍ക്കെ (കാണ്‍കെ )അലറുന്നു ചിലര്‍ ...
  മറ്റു ചിലര്‍ മനസ്സിനെ പിടിച്ചു നിര്‍ത്താനാവാതെ മാറി നിന്നൊന്നു കരഞ്ഞത് അല്‍പ്പം ഉച്ചത്തിലായി പോവുമ്പോ അതിനെയും ഇതിനോട് കൂട്ടി വായിക്കപ്പെടുന്നു എങ്കില്‍ അതാണ്‌ സങ്കടകരം ..... !! തുറന്നടിച്ച വാക്കുകള്‍ക്ക് ആശംസകള്‍ മാഷെ... തുടരുക

  ReplyDelete
  Replies
  1. വളരെ നന്ദി ശലീര്‍ക്ക . പോസ്റ്റിലെ വിഷയവുമായി ബന്ധപ്പെട്ടു വന്ന ചുരുക്കം കമെന്റുകളില്‍ ഒന്ന് . ഇത് വിമര്‍ശനം ആണെങ്കിലും അല്ലെങ്കിലും എന്‍റെ വിഷയം വായിക്കപ്പെട്ടു എന്നൊരു സംതൃപ്തി നല്‍കുന്നു.

   Delete
 18. ഈ പോസ്ടിനോട് കഷ്ടം എന്നേ പറയാന് കഴിയു .. വിശധാംശങ്ങിളിലേക്ക് പോകുന്നില്ല കാഴ്ചപാടുകള് വിക്ര്തമാവുമ്പോള് കണ്ടത്തലുകളിലും അവ പറയുന്ന ശൈലിയിലും അത് നിറഞ്ഞു നില്ക്കും പിന്നെ ഷിബിലികുന്ദയതുപൊലെ ബോധ്തയം പ്രവാസിക്ക് ഉണ്ടായി നാടില് വന്നാല് ഉണ്ടാകുന്ന കലാപം എത്ര പോസ്റ്റു എഴുതിയാലും നിയന്ത്രികാന് കഴിഞ്ഞെന്നു വരില്ല ഈ സാമൂഹ്യ വിബത് തിരിച്ചറിഞ്ഞത് കൊണ്ടന്നു ഭരണതികാരികള് നിതാഖത്ത് നിയമം വന്നപോള് നയത്ന്ദ്രതലത്തില് പരിഹരിക്കാന് സ്രെമിച്ചത് അല്ലാതെ പ്രേവസിയോടുള്ള സ്നേഹംകൊണ്ടാല്ലെന്നു ഞാന് വിശ്വസിക്കുന്നു എല്ലാ സ്നേഹത്തോടും കൂടി ഈ പോസ്ടിന്ടെയ് യുക്തി രാഹിത്യതോടുള്ള എന്ടെ പ്രതിഷേധം ഇവിടെ രേഖപെടുത്തുന്നു ..

  ReplyDelete
 19. ഈ ലേഖനം വായിച്ചു കഴിയുമ്പോള്‍ മനസ്സിലാകുന്നത്‌ പ്രവാസികള്‍ ആകുന്നതുകൊണ്ട് വിരോധമില്ല എന്നാല്‍ അവര്‍ അവരുടെ പ്രവാസത്തിലെ ബുദ്ധിമുട്ടുകളും കഷ്ട്ട പ്പാടുകളും വിളിച്ചു പറയരുത് . ഒന്നും മിണ്ടാതെ ധീരതോയോടെ സങ്കടിച്ചു കൊണ്ട് മുന്നോട്ടു പോവുക. അങ്ങിനെയാണെങ്കില്‍ അവര്‍ ഭാഹുമാനിക്കപ്പെടുന്നതാണ്. പ്രവാസി കമന്റുകള്‍ ..
  1. ജീവിത സാഹചര്യം: എല്ലാത്തിന്റെയും അടിസ്ഥാനം പണം ആണെന്ന മാര്ക്സിസയന്‍ സിദ്ധാന്തം ഒരു വലിയ ശരി തന്നെയാണ് . നമ്മുടെ നാട്ടിലെ സാമ്പത്തിക ദുരവസ്ഥയാണ് ഇന്ന് കാണുന്ന രീതിയിലുള്ള ഒരു ഭൂരിപക്ഷ middle class പ്രവാസത്തെ സൃഷ്ട്ടിക്ക പ്പെടാന്‍ കാരണം.(Population, inflation, unemployment, corruption, lack of governance, bad infrastructure, rise in price of basic goods) പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ഈ കാര്യങ്ങളൊക്കെ അത്ര നിസ്സാരമല്ല. നല്ല ജീവിത നിലവാരമുണ്ടാക്കുക എന്നത് ഓരോ വ്യക്തിയുടെയും സ്വപ്നമാണ്. മറ്റുള്ളതൊക്കെ അനുബന്ധങ്ങളാണ്.
  2. സാമ്പത്തിക പുരോഗതി അവരുടെ പണവുമായി ബന്ധപ്പെട്ടു പരോക്ഷമായി സംഭവിക്കുന്നതാണ് .
  3. നല്ല മനോഭാവം വച്ച് പുലര്ത്തു ന്നവര്ക്കുോ ഒരിക്കലും പുച്ഛം നേരിടേണ്ടി വരില്ല . അത് തികച്ചും വ്യക്തിപരമാണ്

  നോട്ട്: കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥ കെട്ടിപ്പടുത്തത് ഈ തൊഴില്‍ കയറ്റു മതി കൊണ്ട് തന്നെയാണ്. ഇവിടെ ചെയ്യാനുള്ളത് ഈ പണം ഊഹ കച്ചവട മേഖലയില്‍ പോകാതെ ഉത്പാദന അടിസ്ഥാനത്തില്‍ വിനിയോഗിക്കപ്പെടനം. അങ്ങിനെ ഇന്വെ്സ്റ്റ്‌ ചെയ്യുമ്പോള്‍ ഉണ്ടാവുന്ന റിസ്ക്‌ കുറക്കാന്‍ വേണ്ട എല്ലാ അടിസ്ഥാന സൌകര്യങ്ങളും govt നല്കചണം. ഇവിടെ തൊഴിലുകള്‍ സൃഷ്ട്ടി ക്കപ്പെടനം. ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടണം . എന്നാ ഒരുത്തനും പ്രവാസി ആകില്ല ഇത്രയും വലിയ കാലം.

  ReplyDelete